ജി.എസ്.ടി. രജിസ്ട്രേഷന് ബയോമെട്രിക് സംവിധാനം വരുന്നു.

വാണിജ്യ, സേവന സ്ഥാപനങ്ങൾക്കുള്ള രജിസ്ട്രേഷന് രാജ്യത്താകെ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താൻ ജി.എസ്.ടി. കൗൺസിൽ. ബിനാമി രജിസ്ട്രേഷനിൽ നികുതിവെട്ടിപ്പ് വ്യാപകമായി നടക്കുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ്, വ്യാപാരികൾ നേരിട്ട് ഹാജരായി രജിസ്ട്രേഷൻ എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നത്.
കഴിഞ്ഞമാസം കേരളത്തിൽ ആക്രി വ്യാപാരമേഖലയിൽ കണ്ടെത്തിയ വൻനികുതിവെട്ടിപ്പാണ് രജിസ്ട്രേഷൻ സംവിധാനത്തിൽ രാജ്യവ്യാപകമായ പൊളിച്ചെഴുത്തിനു വഴിതെളിച്ചത്. മേയ് 23-ന് നടത്തിയ പരിശോധനയിൽ 250 കോടിയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയത്. തൊഴിൽ നൽകാനെന്നപേരിൽ ഇതരസംസ്ഥാന തൊഴിലാളികളിൽനിന്ന് ശേഖരിക്കുന്ന ആധാർ കാർഡ്ഉപയോഗിച്ച് നേടുന്ന രജിസ്ട്രേഷനിലൂടെ നടത്തിയ വെട്ടിപ്പായിരുന്നു ഇതിൽ മിക്കതും

ഇനി ഓൺലൈൻവഴി അപേക്ഷിക്കണം: ഇതിനുശേഷം തിരിച്ചറിയൽ നടപടികൾക്കായി സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ വ്യാപാരികൾ നേരിട്ട് ഹാജരാകണം .ഇവിടെ സ്ഥാപിക്കുന്ന കംപ്യൂട്ടറിൽ വിരലടയാളമുൾപ്പെടെയുള്ളവ നൽകണം.
നേട്ടം: ഉദ്യോഗസ്ഥർക്ക് വ്യാപാരിയെ നേരിട്ട് വിലയിരുത്താം. വ്യാപാരം നടത്തുന്ന സ്ഥലം രജിസ്ട്രേഷൻ നൽകുന്നതിനു മുൻപായി പരിശോധിക്കണമെന്നുണ്ട്. എന്നാൽ, ഇത്
പലപ്പോഴും നടത്താറില്ല. ഇത് ‘കടലാസ് കമ്പനി’കൾക്ക് തട്ടിപ്പിന് സഹായകരമായിരുന്നു. എന്നാൽ, സ്ഥാപനപരിശോധന ഇനിമുതൽ കർശനമാക്കും

Verified by MonsterInsights