ഹെൽത്തിയായിരിക്കാൻ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക; ശ്രദ്ധിക്കേണ്ടതെന്തെല്ലാം

കോവിഡ് കാലത്തിന് ശേഷം ആളുകള് ശുചിത്വത്തെയും വൃത്തിയെയും കുറിച്ച് കൂടുതല് ബോധവാന്മാരാണ്. പലരും ജീവിതശൈലിതന്നെ മാറ്റി. പുറത്തുപോയിവരുമ്പോള് കുളിക്കാന് ശീലിച്ചതുമുതല് കൊറിയര് ബോക്സുകള് വീട്ടില് വരുമ്പോള് അത് സാനിറ്റൈസ് ചെയ്യുന്നതില് വരെ നമ്മളിന്ന് ജാഗ്രതപുലര്ത്തുന്നു. ഈ വൃത്തി നമ്മുടെ അടുക്കളയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഈ വൃത്തി കഴിക്കുന്ന ഭക്ഷണത്തിലും ഉണ്ടാവേണ്ടതുണ്ട്. നാം പുറത്തുനിന്ന് വാങ്ങുന്ന പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളും വൈറ്റമിനുകളുടെ കലവറയാണ്. അങ്ങനെയാണെങ്കിലും കീടനാശിനികള് തളിച്ച് വരുന്നതുകൊണ്ട് അവയുടെ വൃത്തിയുടെ കാര്യത്തില് ജാഗ്രത പുലര്ത്തേണ്ടതുണ്ട്.

  • അടുക്കളയിലെ സിങ്കും കഴുകാനുപയോഗിക്കുന്ന പാത്രങ്ങളും, കത്തിയും, പച്ചക്കറികള് മുറിക്കാനുപയോഗിക്കുന്ന കട്ടിംഗ് ബോര്ഡും എല്ലാം വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക.

  • കഴുകുമ്പോള് എല്ലാ പച്ചക്കറികളും ഒരുമിച്ച് കഴുകാന് ശ്രദ്ധിക്കുക. പച്ചക്കറികള് അല്പ്പസമയം വെളളത്തില് മുക്കിവയ്ക്കുക.പച്ചക്കറികള് വെള്ളം ഒഴുകിപോകുന്ന തരത്തിലുള്ള പാത്രത്തിലോ മറ്റോ ഇട്ട് ടാപ്പ് തുറന്നുവച്ച് നാലോ അഞ്ചോ തവണ കഴുകേണ്ടതാണ്. വെജിറ്റബിള് ബ്രഷ് ഉപയോഗിച്ചോ കൈകള് കൊണ്ടോ ഉരച്ച് വൃത്തിയാക്കാം.പച്ചക്കറികള് വൃത്തിയാക്കി വെള്ളം വാര്ന്നുപോയി ജലാംശം ഇല്ലാതായ ശേഷം മാത്രം ഫ്രിഡ്ജില് സൂക്ഷിക്കാം. ഈര്പ്പമുണ്ടെങ്കില് ഫംഗസും ബാക്ടീയയും വികസിക്കുകയും വളരുകയും ചെയ്യും . അതുകൊണ്ട് വെളളം വലിഞ്ഞശേഷം ഫ്രിഡ്ജില് സൂക്ഷിക്കാം

ഓരോ പച്ചക്കറിയും വേര്തിരിച്ച് പ്രത്യേകം ബോക്സുകളിലായി നന്നായി അടച്ച് സൂക്ഷിക്കുന്നതാണ് നല്ലത്

കേടുവന്ന പച്ചക്കറികള് എടുത്ത് മാറ്റാന് ശ്രദ്ധിക്കണം. ഇല്ലെങ്കില് ബാക്ടീരിയകളും മറ്റും മറ്റ് പച്ചക്കറികളിലേക്ക് ബാധിക്കും.

 

  • പച്ചക്കറികളും പഴങ്ങളുമൊക്കെ മാര്ക്കറ്റില്നിന്ന് വാങ്ങുമ്പോള് കഴിവതും പായ്ക്ക് ചെയ്തുവച്ചിരിക്കുന്നതിനേക്കാള് തുറന്ന് വച്ചിരിക്കുന്നവ വാങ്ങുന്നതാണ് ഗുണകരം. അന്നന്നത്തെ ആവശ്യത്തിനുളളത് വാങ്ങുന്നതാണ് കൂടുതല് നന്ന്. കൂടുതല് വാങ്ങി സൂക്ഷിക്കുന്നത് ആരോഗ്യകരമല്ല.

Verified by MonsterInsights