ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ പരാജയപ്പെട്ടതോടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ന്യൂസിലൻഡിന് നഷ്ടമായി. റായ്പൂരില്‍ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് ന്യൂസിലന്‍ഡിന് 115 റേറ്റിംഗ് പോയിന്റാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടാണ് ഇപ്പോൾ സ്ഥാനത്തുള്ളത്.
പരമ്പരയിലെ രണ്ട് ജയത്തോടെ ഇന്ത്യ 113 പോയിന്റോടെ മൂന്നാം സ്ഥാനത്തായി. 112 പോയിന്റുമായി ഓസ്ട്രേലിയ നാലാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു. ന്യൂസിലൻഡ് ഇപ്പോൾ 113 പോയിന്റുകളോടെ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനം ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് എത്താൻ കഴിയും.


നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസിന് 108 റണ്‍സെ നേടാനായിരുന്നുള്ളു.36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സായിരുന്നു കിവീസിന്റെ ടോപ് സ്‌കോറര്‍. മൂന്ന് പേര് മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.