ഐടിബിപി കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്; 51 ഒഴിവുകള്‍; 81,100 ശമ്പളം വാങ്ങാം; അപേക്ഷ ജനുവരി 22 വരെ.

കേന്ദ്ര പൊലിസ് സേനയായ ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ പുതിയ റിക്രൂട്ട്‌മെന്റ്. ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്), കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആകെ 51 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 22ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

ഐടിബിപിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്), കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) റിക്രൂട്ട്‌മെന്റ്. ആകെ 51 ഒഴിവുകള്‍. തുടക്കത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും നടക്കുക. പിന്നീട് ഇത് സ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്.

പ്രായപരിധി

18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്)8 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഐടിബിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 100 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. ഡിസംബര്‍ 24 മുതല്‍ ജനുവരി 22 വരെ അപേക്ഷിക്കാം.

Verified by MonsterInsights