സാങ്കേതികവിദ്യയിൽ അതിവേഗം പുത്തൻ മാറ്റങ്ങൾ കൊണ്ടു വരാൻ ഇന്ത്യയ്‌ക്ക് സാധിക്കുന്നുവെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ ഇന്ത്യയ്‌ക്ക് മറ്റ് രാജ്യങ്ങളെക്കാൾ മുൻപന്തിയിലെത്താൻ സാധിക്കുമെന്നും പിച്ചൈപറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.സാങ്കേതികവിദ്യകളിലെ പുത്തൻ മാറ്റങ്ങൾ ഇന്ത്യയിൽ വളരെ വേഗത്തിലാണ് നടക്കുന്നത്. ഉപയോക്താക്കൾക്ക് അനുസൃതമായി എഐ ടൂളുകളിൽ മാറ്റം വരുത്താൻ ഇന്ത്യയ്‌ക്ക് സാധിക്കുന്നു. കൂടുതൽ എഐ ടൂളുകൾ കൊണ്ടുവരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വികസിത ഇന്ത്യയായി മാറുന്നരാജ്യത്തിന് കൂടുതൽ കരുത്ത് പകരുന്ന വിധത്തിലുള്ള എഐ ടൂളുകളുടെ പ്രവർത്തനമാണ് ഞങ്ങൾ ലക്ഷ്യം വയ്‌ക്കുന്നത്”.- സുന്ദർ പിച്ചൈ പറഞ്ഞു.പുതിയ എഐ യുഗം തന്നെയാണ് ഇന്ത്യയിൽ തുടക്കം കുറിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി എഐ ഉപകരണങ്ങളുടെ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിരുന്നുവെന്നും ഇത് സാധ്യമാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് സ്രഷ്ടാക്കളെന്നും സുന്ദർ പിച്ചൈ പറഞ്ഞു.