മെയ്ക്ക് ഇൻ ഇന്ത്യ ക്ലൗഡ് സംഭരണ സേവനമായ ഡിജിബോക്‌സിന് (DigiBoxx) 10 ലക്ഷം ഉപയോക്താക്കളെ ലഭിച്ചു. നീതി ആയോഗ് മേധാവി അമിതാഭ് കാന്താണ് കഴിഞ്ഞ ഡിസംബറില്‍ ഈ സംരംഭത്തിന് തുടക്കമിട്ടത്. തങ്ങളുടെ ഉപയോക്താക്കളില്‍ 16 ശതമാനം പേര്‍ ദിവസവും ഡിജിബോക്‌സ് സേവനം പ്രയോജനപ്പെടുത്തുന്നുവെന്നും അവര്‍ അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമാണ് ഡിജിബോക്‌സ്. വ്യക്തികള്‍ക്ക് 20 ജിബി വരെ ഫ്രീയായി ഉപയോഗിക്കാം. 2 ജിബി ഒറ്റഫയല്‍ അപ്‌ലോഡ് ചെയ്യാനും അനുവദിക്കും.