ഇന്ത്യന്‍ നാവികസേന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലേക്ക് അപേക്ഷിക്കാം.

ഇന്ത്യൻ നാവികസേന ഇൻഫർമേഷൻ ടെക്നോളജി (എക്സിക്യൂട്ടീവ് ബ്രാഞ്ച്) വിഭാഗത്തിലേക്ക് ഷോർട്ട് സർവീസ് ഷോർട്ട് സർവീസ് കമ്മിഷൻ (എസ്എസ്സി) വിജ്ഞാപനം. അവിവാഹിതരായ പുരുഷർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം(പ്രായപരിധി ബാധകം). ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓഗസ്റ്റ് 16 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകർക്ക് 10 അല്ലെങ്കിൽ 12 ക്ലാസുകളിൽ ഇംഗ്ലീഷിൽ കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം. അതോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതകളിൽ ഏതെങ്കിലും ഒന്നിൽ 60 ശതമാനം മാർക്കോടെയുള്ള വിജയം നേടിയിരിക്കണം.

 

കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫോർമേഷൻ ടെക്നോളജി, സോഫ്റ്റ്വെയർ സിസ്റ്റംസ്, സൈബർ സെക്യൂരിറ്റി, സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആൻഡ് നെറ്റ്വർക്കിങ്, കംപ്യൂട്ടർ സിസ്റ്റംസ് ആൻഡ് നെറ്റ്വർക്കിങ്, ഡാറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇൻലിജൻസ് എന്നി വിഷയങ്ങളിൽ എംഎസ്സി/ ബിഇ/ എംടെക്ക്
എംസിഎ വിത്ത് ബിസിഎ/ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി
പ്രായം: 2.1.2000 – 1.7.2005നും ഇടയിൽ ജനിച്ചവർ. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം:

 https://www.joinindiannavy.gov

Verified by MonsterInsights