കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലി നേടാന്‍ അവസരം. ഐഒസി ഇപ്പോള്‍ ട്രേഡ് അപ്രന്റീസ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമുണ്ട്. ആകെ 200 ഒഴിവുകളാണുള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16.
തസ്തിക & ഒഴിവ്
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ട്രേഡ് അപ്രന്റീസ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയില്‍ റിക്രൂട്ട്‌മെന്റ്. ആകെ 200 ഒഴിവുകള്‍.
തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, കേരള, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലായി നിയമനങ്ങള്‍ നടക്കും.
ട്രേഡ് അപ്രന്റീസ് = 35 ഒഴിവ്
ടെക്‌നീഷ്യന്‍ അപ്രന്റീസ് = 80 ഒഴിവ്
ഗ്രാജ്വേറ്റ് അപ്രന്റീസ് = 198 ഒഴിവ്
പ്രായപരിധി
18 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം.
യോഗ്യത
ട്രേഡ് അപ്രന്റീസ്
പത്താം ക്ലാസ് വിജയം. കൂടെ ഐടി ഐ സര്‍ട്ടിഫിക്കറ്റ്.
ടെക്‌നീഷ്യന്‍ അപ്രന്റീസ്
എഞ്ചിനീയറിങ് ഡിപ്ലോമ
ഗ്രാജ്വേറ്റ് അപ്രന്റീസ്
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. മറ്റ് യോഗ്യതകള്‍ താഴെ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ അപ്രന്റീസ് പോര്‍ട്ടല്‍ മുഖേന രജിസ്‌ട്രേഷന്‍ ചെയ്ത് അപേക്ഷിക്കുക.
