ഇന്ത്യൻ റെയില്‍വെയില്‍ സ്വപ്ന ജോലി; ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

വെസ്റ്റേണ്‍ റെയില്‍വേ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂണ്‍ 27-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 26 ആണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് റെയില്‍വെയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rrc-wr.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സാധിക്കും. 3624 തസ്തികളിലേക്കാണ് ഇപ്പോള്‍ നിയമനം നടത്തുന്നത്.

അംഗീകൃത ബോര്‍ഡില്‍ നിന്ന് മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ 10-ാം ക്ലാസ് യോഗ്യതയുള്ളയാളായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് പ്രസക്തമായ ട്രേഡില്‍ NCVT/SCVT-യുമായി അഫിലിയേറ്റ് ചെയ്ത ഒരു ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 

അപേക്ഷകന് 15 വയസ് തികയുകയും 2023 ജൂലൈ 26-ന് 24 വയസ് കവിയുകയും ചെയ്യരുത്.മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്‌ക്കേണ്ട ആവശ്യമില്ല.

Verified by MonsterInsights