ഇന്ത്യന്‍ സൈന്യത്തിനായി സിയാച്ചിനില്‍ 4ജി, 5ജി സേവനം; നാഴികക്കല്ലാവുന്ന നേട്ടവുമായി ജിയോ.

ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിൻ ഗ്ലേസിയറിലേക്ക് നെറ്റ് വർക്ക് വിപുലീകരിച്ച് റിലയൻസ് ജിയോ. ജനുവരി 15 കരസേനാ ദിനത്തോട് അനുബന്ധിച്ചാണ് ഇന്ത്യൻ സൈന്യവുമായി സഹകരിച്ച് ജിയോയുടെ ഈ പുതിയ പദ്ധതി. ഈ മേഖലയിൽ തടസമില്ലാത്ത കണക്ടിവിറ്റി എത്തിക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററാണ് ജിയോ.

തദ്ദേശീയമായ ഫുൾ-സ്റ്റാക്ക് 5ജി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, ഒരു ഫോർവേഡ് പോസ്റ്റിൽ പ്ലഗ്-ആൻഡ്-പ്ലേ പ്രീ-കോൺഫിഗർ ചെയ്ത ഉപകരണങ്ങളാണ് ജിയോ സിയാച്ചിനിൽ വിന്യസിച്ചിരിക്കുന്നത്. ആസൂത്രണത്തിലും പരിശീലന സെഷനുകളിലും സിസ്റ്റം പ്രീ-കോൺഫിഗറേഷൻ, സമഗ്രമായ പരിശോധന ഉൾപ്പടെയുള്ള ഘട്ടങ്ങളിലും ആർമി സിഗ്നലർമാരുമായി സഹകരിച്ചാണ് ജിയോ ഈ നേട്ടം സാധ്യമാക്കിയത്.

 

ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ എയർലിഫ്റ്റ് ചെയ്താണ് ജിയോയുടെ ഉപകരണങ്ങൾ സിയാച്ചിൻ ഗ്ലേസിയറിലെത്തിച്ചത്. ഇതുവഴി കാരക്കോറം ശ്രേണിയിൽ 16000 അടിയിൽ കണക്ടിവിറ്റി ഉറപ്പാക്കാൻ സാധിച്ചു. താപനില -50 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താഴുന്ന പ്രദേശമാണിത്. അതിർത്തികളിലെ ഫോർവേഡ് പോസ്റ്റുകൾക്ക് മുൻഗണന നൽകിക്കൊണ്ട് ലഡാക്ക് മേഖലയിൽ നെറ്റ്വർക്ക് വിപുലീകരിച്ച് വരിയാണ് ജിയോ.

Verified by MonsterInsights