ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷയോടെ സഞ്ജു സാംസൺ.
ഏറെക്കാലത്തിന് ശേഷം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിൽ പ്രതീക്ഷയോടെ സഞ്ജു സാംസൺ. അയർലണ്ടിനെതിരെയുള്ളപരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉൽപ്പെടുത്തിയിരിക്കുന്നത്. അയർലണ്ടിനെതിരെ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഇംഗ്ലണ്ടിന് എതിരായ പരമ്പരയിൽ മലയാളി താരത്തെ പരിഗണിക്കൂ. അതിനാൽ മികച്ച പ്രകടനം തന്നെ സഞ്ജു പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.