ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ഏറ്റവും കൂടുതൽ ദൂരം തനിച്ച് യാത്ര ചെയ്യുന്ന വനിത എന്ന റെക്കോർഡ് ഭേദിച്ച് ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥ പ്രീത് ചാണ്ടി. അന്റാർട്ടിക് ലോജിസ്റ്റിക്‌സ് ആന്റ് എക്‌സിപിഡിഷൻസ് ആണ് ഇക്കാര്യം അറിയിച്ചത്. ജർമൻ സ്വദേശിയായ ആഞ്ജ ബ്ലാച്ചയുടെ റെക്കോർഡാണ് പ്രീത് തകർത്തത്. 2019ൽ ദക്ഷിണാർദ്ധഗോളത്തിൽ 1368 കിലോമീറ്റർ ദൂരം തനിച്ച് സഞ്ചരിച്ചാണ് ആഞ്ജ റെക്കോർഡിട്ടത്.
കഴിഞ്ഞവർഷം സമാനമായ മറ്റൊരു റെക്കോർഡും പോളാർ പ്രീത് എന്നറിയപ്പെടുന്ന പ്രീത് ചാണ്ടി നേടിയിരുന്നു. അന്റാർട്ടികയിൽ തനിച്ച് യാത്ര ചെയ്ത വനിതയെന്ന റെക്കോർഡായിരുന്നു അത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അന്റാർട്ടിക്കയിലെ കാലാവസ്ഥമാറ്റങ്ങൾ വളരെയധികം സഹിച്ച വ്യക്തിയാണ് പ്രീത്.
പ്രീതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങളനുസരിച്ച് അവർ ഈ ദൗത്യത്തിനായാണ് അന്റാർട്ടിക്കയിലെത്തിയത്. ഏകദേശം 1100 മൈൽ ദൂരം ഒറ്റയ്ക്ക് സഞ്ചരിക്കാനായിരുന്നു പദ്ധതി. മൈനസ് 50 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ 75 ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കുകയെന്നതായിരുന്നു ലക്ഷ്യം. ഏകദേശം 67 ദിവസം കൊണ്ട് പ്രീതി സഞ്ചരിച്ചത് 868 കിലോമീറ്ററാണ്.
കഴിഞ്ഞ വർഷമാണ് താൻ ദക്ഷിണാർദ്ധ ഗോളത്തിൽ ഒറ്റയ്ക്ക് സഞ്ചരിച്ചുവെന്ന് പ്രീതി ഇൻസ്റ്റഗ്രാമീലൂടെ അറിയിച്ചത്. “മഞ്ഞ് മൂടിക്കിടക്കുന്ന ദക്ഷിണാർദ്ധഗോളത്തിലൂടെ ഞാൻ സഞ്ചരിച്ചു. പറഞ്ഞറയിക്കാനാവാത്ത നിമിഷമാണിത്. മൂന്ന് വർഷം മുമ്പ് വരെ ധ്രുവങ്ങളെപ്പറ്റി എനിക്ക് യാതൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ ഇവിടെയെത്തിയത് ആലോചിക്കുമ്പോൾ അദ്ഭുതം തോന്നുന്നു,” എന്നായിരുന്നു പ്രീതി കുറിച്ചത്.
40 ദിവസം എടുത്താണ് പ്രീതി തന്റെ ആദ്യയാത്ര പൂർത്തിയാക്കിയത്. 45 ദിവസത്തേക്കുള്ള ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ എന്നിവ കൈയ്യിൽ കരുതിയായിരുന്നു അവരുടെ യാത്ര. ആഗ്രഹിച്ചാൽ നേടാൻ കഴിയാത്തതൊന്നുമില്ലെന്ന് ലോകത്തോട് വിളിച്ചുപറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും പ്രീതി പറഞ്ഞിരുന്നു.
2020ൽ അന്റാർട്ടിക്കയിൽ അന്റാർട്ടിക്കയിൽ കോവിഡ് റിപ്പോർട്ട് ചെയ്തത് വാർത്തായായിരുന്നു. അന്റാർട്ടിക്കയിലെ ചിലിയൻ മിലിട്ടറി ബേസിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. രണ്ട് മിലിട്ടറി ബേസിലുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ചിലിയൻ അധികൃതർ അറിയിച്ചിരുന്നു. ഭൂമിയിൽ ഇതുവരെ കൊറോണ വൈറസ് എത്താത്ത സ്ഥലമെന്നായിരുന്നു അന്റാർട്ടിക്ക അതുവരെ അറിയപ്പെട്ടിരുന്നത്. ചിലി സൈന്യത്തിലെ 26 പേർക്കും പത്ത് ജീവനക്കാർക്കുമായിരുന്നു ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത്. 58 പേർ കോവിഡ് പോസിറ്റാവായെന്നാണ് പിന്നീട് അറിഞ്ഞത്. ചിലി സർക്കാരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്റാർട്ടിക്കയിലെ പ്രധാന ഗവേഷണ പദ്ധതികളെല്ലാം നിർത്തിവെച്ചിരുന്നു. അതേസമയം, രോഗബാധിതരിൽ ആരുടേയും ആരോഗ്യനില ഗുരുതരമായിരുന്നില്ല. അന്റാർട്ടിക്കയിലെ കൊടും തണുപ്പിൽ രോഗ ബാധയുണ്ടായാൽ വലിയ അപകടങ്ങൾക്കും സാധ്യത കൂടുതലാണ്.