പാകിസ്ഥാനും. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും
കൊറിയയുടെ ദേശീയ വിമോചന ദിനം എന്നാണ് ഓഗസ്റ്റ് 15 അറിയപ്പെടുന്നത്. 35 വർഷത്തെ ജാപ്പനീസ് കൊളോണിയൽ ഭരണത്തിൽ നിന്ന് കൊറിയ സ്വാതന്ത്ര്യം നേടിയ ദിനമാണ് 1945 ഓഗസ്റ്റ് 15. ഈ ദിവസം ‘ഗ്വാങ്ബോക്ജിയോൾ’ എന്നും അറിയപ്പെടുന്നു, അതായത് പ്രകാശത്തിൻ്റെ പുനഃസ്ഥാപനത്തിൻ്റെ സമയം. ജാപ്പനീസ് സേനയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, മൂന്ന് വർഷത്തിന് ശേഷം സ്വതന്ത്ര കൊറിയൻ സർക്കാരുകൾ രൂപീകരിച്ചു.
ബഹ്റൈൻ
1971 ഓഗസ്റ്റ് 15 -ന് രാജ്യം യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1931-ൽ എണ്ണ കണ്ടെത്തുകയും ഒരു റിഫൈനറി നിർമ്മിക്കുകയും ചെയ്ത ആദ്യത്തെ ഗൾഫ് രാജ്യങ്ങളിൽ ഒന്നായിരുന്നു ഇത്. അതേ വർഷം തന്നെ, ബ്രിട്ടനും ഓട്ടോമൻ സർക്കാരും രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു. എന്നാൽ അത് ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ തുടർന്നു. 1971-ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം രാഷ്ട്രം ബ്രിട്ടീഷുകാരുമായി ഒരു സൗഹൃദ ഉടമ്പടിയിൽ ഒപ്പുവച്ചു. ആഗസ്റ്റ് 14 സ്വാതന്ത്ര്യ ദിനമാണെന്ന് പറയപ്പെടാറുണ്ടെങ്കിലും, രാജ്യം ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.
റിപ്പബ്ലിക് ഓഫ് കോംഗോ
കോംഗോ ദേശീയ ദിനം’ എന്നും വിളിക്കപ്പെടുന്ന റിപ്പബ്ലിക് ഓഫ് കോംഗോ 1960 ഓഗസ്റ്റ് 15 -ന് ഫ്രാൻസിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടി. ഫ്രഞ്ച് ഭരണത്തിൻ കീഴിലായി കൃത്യം 80 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇത്. 1969 മുതൽ 1992 വരെ ഇത് ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് രാഷ്ട്രമായിരുന്നു, അതിനുശേഷം ബഹുകക്ഷി തിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്.
ലിച്ചെൻസ്റ്റീൻ
ലോകത്തിലെ ഏറ്റവും ചെറിയ ആറാമത്തെ രാഷ്ട്രം 1866 ഓഗസ്റ്റ് 15 -ന് ജർമ്മനിയിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1940 മുതൽ പരമ്പരാഗത കരിമരുന്ന് പ്രയോഗത്തോടെ ഈ ദിനം ലിച്ചെൻസ്റ്റീനിൽ ദേശീയ ദിനമായി ആഘോഷിക്കുന്നു. വലിയ ആഘോഷങ്ങളിൽ ആയിരക്കണക്കിന് പൗരന്മാർ പങ്കെടുക്കുന്നു.