പാൻ 2.0 പദവി നടപ്പിലാക്കുന്നതോടെ പഴയ രീതിയിലുള്ള പാൻ കാർഡുകൾ മാറി ക്യുആർ കോഡുകൾ ഉള്ള പാൻ കാർഡുകൾ ആയിരിക്കും ഇനി ലഭിക്കുക. ഒരു ഏകീകൃത പോർട്ടൽ സൃഷ്ടിച്ചുകൊണ്ട് നികുതിദായകർക്ക് പൂർണ്ണമായും പേപ്പർ രഹിതവും ഓൺലൈനും ആയി എല്ലാം നടപടിക്രമങ്ങളും ഇടപാടുകളും പൂർത്തീകരിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
1435 കോടി രൂപ ചിലവഴിച്ചായിരിക്കും കേന്ദ്രസർക്കാർ ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. വാണിജ്യ ലോകത്ത് നിന്നുള്ള ദീർഘകാല ആവശ്യമായിരുന്നു ഇതെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഉപഭോക്താക്കൾ നൽകുന്ന ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ പാൻ ഡാറ്റ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും പാൻ ഡാറ്റ വോൾട്ട് സംവിധാനം നിർബന്ധമാക്കുമെന്നും അദ്ദേഹം അറിയിച്ചു.