ഇന്നത്തെ സാമ്പത്തിക ഫലം: ജോലി തേടുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും; തർക്കങ്ങൾ ഒഴിവാക്കുക

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ആകര്‍ഷകമായ അവസരങ്ങള്‍ ലഭിക്കും. ഓഫീസിലും ചില അധികാരങ്ങള്‍ ലഭ്യമാകും. സമ്പത്ത് വര്‍ദ്ധിക്കും. വ്യാപാരികള്‍ക്ക് വിപണിയില്‍ മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും.

ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിയിൽ സീനിയേഴ്സിന്റെയും ജൂനിയേഴ്സിന്റെയും പൂര്‍ണ പിന്തുണ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ സുഖകരവും ആഗ്രഹിച്ച നേട്ടങ്ങള്‍ നല്‍കുന്നതും ആയിരിക്കും. 

മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലി ചെയ്യുന്നവര്‍ക്ക് അധിക ജോലിഭാരം ഉണ്ടാകാം. വളരെക്കാലമായി ഒരു ജോലി അന്വേഷിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ജോലിയുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും, അത് നിരസിക്കരുത്.

ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആശയക്കുഴപ്പത്തിലാണെങ്കില്‍ കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളൊന്നും എടുക്കരുത്. സാധ്യമെങ്കില്‍, ഒരു വലിയ തീരുമാനമെടുക്കുന്നത് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുക അല്ലെങ്കില്‍ ഒരു അഭ്യുദയകാംക്ഷിയുടെ ഉപദേശം സ്വീകരിക്കുക. നിങ്ങളുടെ ജോലിയും വീടും തമ്മിലുള്ള ബാലന്‍സ് ക്രമീകരിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. 

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് വര്‍ദ്ധിക്കും. സീനിയര്‍, ജൂനിയര്‍ എന്നിവരുടെ പൂര്‍ണ പിന്തുണയുണ്ടാകും. ഏറെ കാത്തിരിക്കുന്ന പ്രമോഷനോ ആഗ്രഹിച്ച സ്ഥലമാറ്റമോ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അധിക വരുമാന സ്രോതസ്സ് കണ്ടെത്താനാകും. 

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കരിയര്‍-ബിസിനസ്സുകളില്‍ നിങ്ങള്‍ക്കുള്ള മടി കുറയും. ജോലിസ്ഥലത്ത് മറ്റുള്ളവരുമായി തര്‍ക്കിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം അത് ഒരു വഴക്കില്‍ കലാശിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കും. 

സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ മേഖലയില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അധിക കഠിനാധ്വാനവും പരിശ്രമവും വേണ്ടിവരും. 

 

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലി ചെയ്യുന്ന ആളുകള്‍ ശത്രുക്കളെ സൂക്ഷിക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ ജോലിയില്‍ അവര്‍ തടസങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് സീനിയറെയും ജൂനിയറെയും ഒരുമിച്ച് കൊണ്ടുപോകുക. 

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിയുള്ള ആളുകള്‍ക്ക് വളരെ സൗഹൃദപരമായ അന്തരീക്ഷമാണ് ഉള്ളത്. ജോലിസ്ഥലത്ത്, മേലുദ്യോഗസ്ഥൻ നിങ്ങളുടെ ജോലിയെ പ്രശംസിക്കും. നിങ്ങളുടെ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഒഴിവാക്കണം. 

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വ്യക്തിഗത പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. എല്ലാവരുടെയും സഹകരണം ലഭിക്കും. ബിസിനസ്സില്‍ മത്സരം നിലനിര്‍ത്താനാകും. പ്രധാന വ്യക്തികളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ബിസിനസ്സ് ലക്ഷ്യങ്ങള്‍ കൈവരിക്കും. എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വഹിക്കും. ബിസിനസ്സ് കൂടുതല്‍ ശക്തിപ്രാപിക്കും.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കരിയറിലും ബിസിനസ്സിലും അല്‍പ്പം വെല്ലുവിളി നിറഞ്ഞ സമയമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ സമ്മിശ്രമായിരിക്കും. നിക്ഷേപ ഇടപാടുകള്‍ ഒഴിവാക്കുക. ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയില്‍ ക്ഷമ വര്‍ദ്ധിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കാലതാമസം ഒഴിവാക്കുക. 

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ശമ്പളക്കാരായ ആളുകള്‍ക്ക് അധിക ജോലിഭാരം ഉണ്ടായേക്കാം. ഈ സമയത്ത്, നിങ്ങളുടെ സീനിയര്‍ നിങ്ങളോട് ദേഷ്യപ്പെടാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍, നിങ്ങളുടെ ജോലി നന്നായി ചെയ്യാന്‍ ശ്രമിക്കുക. റിസ്‌ക്കുള്ള സ്‌കീമുകളില്‍ നിക്ഷേപിക്കുന്നത് ബിസിനസുകാര്‍ ഒഴിവാക്കണം. 

Verified by MonsterInsights