വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 നവംബര്‍ 8ലെ സാമ്പത്തിക ഫലം അറിയാം.
മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: പരിസ്ഥിതി സംരക്ഷിക്കണം. ഓഹരികളുടെ പേരു പറഞ്ഞ് തട്ടിപ്പുകൾ നടന്നേക്കാം. ഓഫീസിലെ ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനാകും. പ്രകൃതിയോടിണങ്ങി ജീവിക്കുക.
ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാനാകും. വിചിത്രമായ ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാം.
മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്റർനെറ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് വർദ്ധിക്കും. ഓഫീസിൽ മികച്ച പ്രകടനം നടത്താനാകും. ജോലിക്കു പോയി സമ്പാദിക്കുന്ന പണം നിങ്ങളുടെ ഇഷ്ടത്തിന് ചെലവഴിക്കും. ഭാവിയിലേക്കുള്ള ഒരു പദ്ധതി തയ്യാറാക്കുക.
ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കൃത്യമായ കണക്കുകൂട്ടലുകളോടെ ജിവിക്കുക. വരവിനനുസരിച്ച് പണം ചെലവാക്കുക. ലളിതമായ ജീവിതശൈലി സ്വീകരിക്കുക.
ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പരീക്ഷണങ്ങളെ അതിജീവിച്ച് മുന്നോട്ടു പോകുക. തൊഴിൽ രംഗത്തും ബിസിനസിലും അവസരങ്ങൾ വർദ്ധിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും.
ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് സംബന്ധമായ തീരുമാനങ്ങള്‍ മികച്ചതാകും. സാമ്പത്തിക നഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുരോഗതിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം, കഠിനാധ്വാനവും ഉത്സാഹവും കൊണ്ട് സാഹചര്യങ്ങൾ ഒരു പരിധി വരെ അനുകൂലമാകും.
സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: വ്യത്യസ്ത ഭക്ഷണങ്ങൾ ആസ്വദിക്കാനാകും. ക്രൗഡ് ഫണ്ടിംഗിൽ പങ്കാളിയാകും. ബജറ്റ് തയ്യാറാക്കി ചെലവാക്കുക.
ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ജോലികൾ മൂലം നിങ്ങൾ തിരക്കിലായിരിക്കും. സാമ്പത്തിക രംഗം മെച്ചപ്പെടും. ബിസിനസ് അഭിവൃദ്ധി പ്രാപിക്കും.
നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് ചില പുതിയ അവകാശങ്ങൾ ലഭിക്കും. നിങ്ങൾ ഇന്ന് തിരക്കിലായിരിക്കും. ബിസിനസിൽ വളർച്ച ഉണ്ടാകും.
ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നേറണം. നിങ്ങളെക്കുറിച്ച് ചില അപവാദങ്ങൾ പ്രചരിക്കും.
ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പണം സൂക്ഷിച്ച് ഉപയോഗിക്കുക. ഓഫീസിൽ സൗഹാർദപരമായ ബന്ധങ്ങൾ സ്ഥാപിക്കുക.
ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ചില പ്രശ്നങ്ങളെ നേരിടേണ്ടി വരും. എതിരാളിയുടെ പ്രതികരണം അവഗണിക്കുക. നിങ്ങളുടെ ജോലി വിജയത്തിലേക്കു നീങ്ങും. സമൂഹത്തിലുള്ള നിങ്ങളുടെ ഇടപെടൽ വർദ്ധിക്കും.