ഏരീസ് (aries – മേടം രാശി): പൂർത്തിയാക്കാൻ സാധിക്കാത്ത ജോലിയെക്കുറിച്ച് നിങ്ങൾക്ക് ആശങ്ക തോന്നും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ലഭിക്കും. നിങ്ങൾക്ക് പുതിയ നിക്ഷേപ അവസരങ്ങൾ ലഭിക്കും. ജോലിക്കാർക്ക് പ്രമോഷൻ ലഭിക്കാൻ സാധ്യത.
ടോറസ് (Taurus -ഇടവം രാശി): ഇന്ന് നിങ്ങളുടെ ഓഫീസിലെ ചില ജോലിയെക്കുറിച്ച് നിങ്ങൾ അനാവശ്യമായി വിഷമിക്കാൻ സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ ഒരു ചെറിയ യാത്ര പോകാവുന്നതാണ്. സാമ്പത്തിക പുരോഗതി ഉണ്ടാകാൻ സാധ്യതയുണ്ട്.
ജെമിനി (Gemini – മിഥുനം രാശി): ബിസിനസിൽ നഷ്ടത്തിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിങ്ങൾ ആശങ്കാകുലരാകും. അനാവശ്യ ചെലവുകൾക്കായി നിങ്ങൾക്ക് വായ്പ എടുക്കേണ്ടി വന്നേക്കാം. അതിനാൽ അവ ഒഴിവാക്കാൻ ശ്രമിക്കുക. വസ്തുവിൽ നിക്ഷേപിക്കുന്നത് ഭാവിയിലേക്ക് നല്ലതാണ്.
കാൻസർ (Cancer കർക്കിടകം രാശി): ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. മികച്ച നിക്ഷേപ അവസരങ്ങൾ ലഭിക്കാൻ സാധ്യത. വ്യാപാരികൾ ജാഗ്രത പാലിക്കണം. വളരെ ശ്രദ്ധയോടെ മാത്രം തീരുമാനങ്ങൾ എടുക്കുക.
ലിയോ (Leo ചിങ്ങം രാശി): കുടുംബത്തിലെ പ്രശ്നങ്ങൾ വർദ്ധിക്കും. ഇത് ഓഫീസിലെ ജോലിയെയും ബാധിക്കും. ഓഫീസ് ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ശ്രമിക്കുക, അവ പിന്നത്തേക്ക് മാറ്റിവയ്ക്കരുത്. ഇന്ന് നിങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
ലിബ്ര (Libra തുലാം രാശി): ബിസിനസിൽ നഷ്ടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. പുതിയ ആളുകളെ വിശ്വസിക്കുന്നതിന് മുൻപ് അവരെക്കുറിച്ച് നന്നായി അന്വേഷിക്കുക. നിക്ഷേപം നടത്താൻ അനുകൂലമായ ദിവസം.
ലിബ്ര (Libra തുലാം രാശി): ഇന്ന് പുതി ബിസിനസ് പദ്ധതികളൊന്നും ആരംഭിക്കരുത്, കാരണം നഷ്ടത്തിന് സാധ്യതയുണ്ട്. നിരന്തരമായ പ്രശ്നങ്ങൾ കാരണം നിങ്ങളുടെ ആത്മവിശ്വാസം കുറയും. വ്യാപാരികൾക്ക് ഇന്ന് ലാഭം ഉണ്ടാകും.
സാജിറ്റെറിയസ് (Sagittarius ധനു രാശി): ഇന്ന് നിങ്ങളുടെ ബിസിനസിൽ നിന്നും വലിയ ലാഭം നേടാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ പ്രതീക്ഷിക്കാം.
കാപ്രികോൺ (capricon – മകരം രാശി): നിങ്ങളുടെ ബിസിനസിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. കടുത്ത സമ്മർദം അനുഭവിച്ച് ഓഫീസിൽ ഒരു ജോലിയും ചെയ്യരുത്. ഓഫീസിലെ ആരുമായും തർക്കിക്കരുത്. ഇന്ന് ഷെയർ മാർക്കറ്റിലോ റിപ്റ്റോയിലോ നിക്ഷേപിക്കുന്നത് നഷ്ടമുണ്ടാക്കിയേക്കാം.
അക്വാറിയസ് (Aquarius -കുംഭം രാശി): ഒരു കാരണവുമില്ലാതെ നിങ്ങൾക്ക് ഭയം തോന്നിയേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. അത്യാവശ്യത്തിനു മാത്രം പണം ചെലവഴിക്കുക. ഒരേ സമയം രണ്ട് ജോലികൾ ചെയ്യരുത്.
പിസെസ് (Pisces മീനം രാശി): പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താൻ സാധിക്കും. നിങ്ങളുടെ ബിസിനസിലോ കരിയറിലോ വലിയ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക രംഗം മെച്ചപ്പെടും.