ഇന്നത്തെ സാമ്പത്തികഫലം: മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും; കടം വാങ്ങുന്നത് ഒഴിവാക്കുക

ഏരീസ് (aries – മേടം രാശി): ഇന്ന് സ്‌പെഷ്യല്‍ ആയ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യണം. പോസിറ്റീവ് കാര്യങ്ങള്‍ ചിന്തിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുക. ഇന്ന് മികച്ച ലാഭം ഉണ്ടാകും. കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കുക. 

ടോറസ് (Taurus -ഇടവം രാശി): വസ്തു സംബന്ധമായ കാര്യങ്ങളില്‍ ഭാഗ്യമുണ്ടാകും. സുഖസൗകര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ബിസിനസ് രംഗത്ത് പുതിയ പങ്കാളിത്തം ഉണ്ടാകും. നിക്ഷേപം നടത്തുമ്പോള്‍ നന്നായി ആലോചിക്കണം. 

ജെമിനി (Gemini – മിഥുനം രാശി): സമ്മര്‍ദ്ദവും തിരക്കും നിറഞ്ഞ ദിവസമായിരിക്കും. ജോലികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കണം. വീട്ടുകാരുടെ ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഇന്ന് ചില അതിഥികളെ പ്രതീക്ഷിക്കാം.

കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി): സ്വത്ത് സംബന്ധമായ കാര്യങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് സ്വത്ത് ആനുകൂല്യങ്ങള്‍ ലഭിക്കും. എങ്കിലും ചില ചെലവുകളും ഉണ്ടാകും. മുടങ്ങിക്കിടന്ന ജോലികള്‍ ഇന്ന് പൂര്‍ത്തീകരിക്കാനാകും.

ലിയോ (Leo ചിങ്ങം രാശി): ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമാണ്. ജോലിസ്ഥലം മാറുന്നത് നല്ലതാണ്. വിശ്വസ്തത പുലര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് ആളുകളുടെ മനസ്സില്‍ സ്ഥാനം നേടാന്‍ കഴിയും. ബിസിനസ്സില്‍ അടുപ്പമുള്ളവരോട് മാന്യമായി പെരുമാറുക. 

വിര്‍ഗോ (Virgo കന്നി രാശി): ഇന്ന് നിങ്ങള്‍ക്ക് പലരെയും സഹായിക്കാനും ആവശ്യമുള്ളത് ചെയ്യാനും അവസരം ലഭിക്കും. ശാന്തത പാലിക്കുക, എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുക. ജോലിസ്ഥലത്ത് നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കണം.

ലിബ്ര (Libra തുലാം രാശി): സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളെ സഹായിക്കാന്‍ ഒരു സുഹൃത്ത് മുന്നോട്ട് വരും. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമാണ്.

സ്‌കോര്‍പിയോ (Scorpio വൃശ്ചികം രാശി): ഒരു വിദഗ്ദ്ധന്റെ ഉപദേശം നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇന്ന് സന്തോഷകരമായ നിമിഷങ്ങള്‍ ആസ്വദിക്കാനാകും. കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്.

സാജിറ്റെറിയസ് (Sagittarius ധനു രാശി): പണം സമ്പാദിക്കാനുള്ള ദിവസമാണിത്. വീട്ടില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ ബുദ്ധിമുട്ടുകളെ സ്വയം നേരിടണം.

കാപ്രികോണ്‍ (capricon – മകരം രാശി): ഇന്ന് തിരക്ക് നിറഞ്ഞ ദിവസമായിരിക്കും. ജോലിയില്‍ ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ സമയം പാഴാക്കും. വാഹനം ഓടിക്കുമ്പോള്‍ സൂക്ഷിക്കുക.

അക്വാറിയസ് (Aquarius -കുംഭം രാശി): ഇന്ന് ഭാഗ്യം നിങ്ങള്‍ക്ക് അുകൂലമായിരിക്കും. എല്ലായിടത്തും നിങ്ങള്‍ വിജയിക്കും. 

പിസെസ് (Pisces മീനം രാശി): ആഗ്രഹങ്ങള്‍ സഫലീകരിക്കാനുള്ള ദിനം. നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ആത്മീയവും സാമൂഹികവുമായ പരിപാടികള്‍ക്കായി സമയം ചെലവഴിക്കാനാകും. ഒരു ചെറിയ യാത്ര പോകും. അത് നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം നല്‍കും.

 

Verified by MonsterInsights