കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകളുള്ള പോക്കോയുടെപുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.പോക്കോ സി50 എന്നാണ് മോഡലിന്റെ പേര്.പോക്കോയുടെ ‘സി’പരമ്പരയിലുള്ള പുതിയ മോഡലാണ് പോക്കോ സി50. മീഡിയടെക് ഹീലിയോയുടെഎസ്ഒസി പ്രൊസസറാണ് മോഡലിന് കരുത്ത് പകരുന്നത്.വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്പ്ലെയാണ് മറ്റൊരു ഹൈലൈറ്റ്.എ.ഐ പിന്തുണയുള്ള എട്ട് മെഗാപിക്സലിന്റെ ബാക്ക്ക്യാമറ, 5,000 എം.എ.എച്ച് ബാറ്ററി ബാക്ക് എപ്പ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.റെഡ്മിയുടെ എവണ്‍ പ്ലസ് മോഡലില്‍ മാറ്റങ്ങള്‍
വരുത്തിയുള്ളതാണ് സി50.