ജനന നിരക്ക് വർദ്ധിപ്പിക്കാൻ ‘ഡേറ്റിം​ഗ് ആപ്പുമായി’ ഭരണകൂടം.

ജപ്പാന്റെ ജനസംഖ്യയിൽ ഗണ്യമായ കുറവ് റിപ്പോർ‌ട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനനിരക്ക് കൂട്ടുന്നതിനായി ഡേറ്റിംഗ് ആപ്പ് അവതരിപ്പിക്കാൻ ടോക്കിയോ ഭരണകൂടം. ജപ്പാൻ‌റെ ഈ നീക്കത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി എക്സിന്റെ ഉടമയായ ഇലോൺ മസ്ക് പറഞ്ഞു. ജനന നിരക്ക് കുറയുന്നത് തിരിച്ചറിഞ്ഞ് വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതിൽ‌ സന്തോഷമുണ്ടെന്നാണ് മസ്ക് എക്സിൽ കുറിച്ചത്. ഇത്തരത്തിലൊരു തീരുമാനമെടുത്തില്ലെങ്കിൽ ജപ്പാനൊപ്പം മറ്റ് പല രാജ്യങ്ങളും അപ്രത്യക്ഷമാകുമെന്നും
മസ്ക് മുന്നറിയിപ്പ് നൽകുന്നു.കൂടുതൽ കുട്ടികളുണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് 2021 മുതൽ മസ്ക് നിരന്തരം പരാമർശിക്കുന്നുണ്ട്. കുട്ടികൾ‌ ഇല്ലെങ്കിൽ നാഗരികത തന്നെ നശിക്കുമെന്നാണ് അന്ന് ആറ് കുട്ടികളുടെ പിതാവായ അദ്ദേഹം പറഞ്ഞത്. നിലവിൽ 11 കുട്ടികളുടെ പിതാവാണ് ഇലോൺ മസ്ക്. ഭരണകൂടം ഡേറ്റിംഗ് ആപ്പുകൾ പുറത്തിറക്കുന്നത് വിരളമാണ്. എന്നാൽ ടോക്കിയോ ഭരണകൂടം ബജറ്റിൽ ഇതിനായി പ്രത്യേകം ഫണ്ട് തന്നെ മാറ്റി വയ്‌ക്കുന്നു. 2023-ലെ ബജറ്റിൽ 200 ദശലക്ഷം യെനും (10.69 കോടി രൂപ) 2024-ൽ 300 ദശലക്ഷം (16.04 കോടി രൂപ) യെനുമാണ് ആപ്പുകൾ വഴിയും മറ്റ് പ്രൊജക്ടുകൾ വഴിയും വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നീക്കി വച്ചിട്ടുണ്ട്

ജപ്പാനിലെ ജനന നിരക്ക് തുടർച്ചയായ എട്ടാം വർഷവും താഴ്ന്നതോടെയാണ് 2023-ൽ വൻ പദ്ധതികൾ ആവിഷ്കരിച്ചത്. ജനനങ്ങളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 5.1 ശതമാനം കുറഞ്ഞ് 58,631 ആയി, വിവാഹങ്ങളുടെ എണ്ണം 5.9 ശതമാനം കുറഞ്ഞ് 489,281 ആയി. 2023-ൽ ജപ്പാനിൽ നവജാത ശിശുക്കളുടെ ഇരട്ടിയിലധികം മരണങ്ങൾ രേഖപ്പെടുത്തിയതായി ദി ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തിരുന്നു

Verified by MonsterInsights