ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില.

സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് ഇട്ട് സ്വർണം. ഇന്ന് ഗ്രാമിന് 80 രൂപ വർധിച്ച് 6,840 രൂപയിലും പവന് 640 രൂപ വർധിച്ച് 54720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിൽ 19 ന് രേഖപ്പെടുത്തിയ പവന് 54,520 രൂപയെന്റെക്കോർഡ് നിരക്കിനെയാണ് ഇന്നത്തെ വില മറികടന്നത്.രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് സംസ്ഥാന വിപണിയിലും വില വർധിച്ചത്. രാജ്യാന്തര സ്വർണവില ഔൺസിന് 2414 ഡോളർ നിരക്കിലാണ് വ്യാപാരം തുടരുന്നത്.



 

 

സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങൾ

റഷ്യ-ഉക്രെയ്ൻ യുദ്ധവും, മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും സൃഷ്ടിച്ച ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കാരണം സ്വർണം സുരക്ഷിത നിക്ഷേപം ആയി കാണുന്നതാണ് നിലവിലെവർദ്ധനയ്ക്ക് കാരണം. സെൻട്രൽ ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരം നിലനിർത്താൻ സ്വർണം ശേഖരിക്കുന്നത്, 
പ്രതീക്ഷിച്ചതിലും വേഗത്തിൽ ഫെഡറൽ പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള പ്രക്രിയയിലായിരിക്കുമെന്ന് ധാരണ 
ഉണ്ടായത്, സമീപകാല ചൈനീസ് സാമ്പത്തിക ഡാറ്റകൾ പ്രതീക്ഷിച്ചതിലും കൂടുതൽ ശക്തിപ്പെട്ടത് തുടങ്ങിയവയെല്ലാം

തന്നെ നിലവിലെ വിലവർധനയ്ക്ക്  കാരണമായി.

ഇന്ത്യയും ചൈനയും കൂടുതൽ സ്വർണം വാങ്ങിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.രാജ്യാന്തര വിപണിയിൽ വെള്ളിയുടെ വിലയിലും കുതിപ്പ് രേഖപ്പെടുത്തി.കഴിഞ്ഞ നാല് വർഷത്തെ ഉയർന്ന നിരക്കായ  31.43 ഡോളറിലാണ് വ്യാപാരം തുടരുന്നത്. അതേസമയം  ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 6760 രൂപയിലും പവന് 54080 രൂപയിലുമാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച.സ്വർണം വ്യാപാരം നടന്നത്.

 



Verified by MonsterInsights