തേങ്ങാവെള്ളം ഒരു ആരോഗ്യ പാനീയമെന്ന നിലയില്‍ എല്ലാവരുടേയും ജനപ്രിയ ഓപ്ഷനാണ്. ഉന്മേഷദായകമായ രുചിക്കൊപ്പം അത് നല്‍കുന്ന പോഷക ഗുണങ്ങളും ശ്രദ്ധേയമാണ്. ഇന്നത്തെ കാലത്ത് ആളുകള്‍ അല്‍പം കൂടി ആരോഗ്യബോധമുള്ളവരായി മാറുന്നുണ്ട്. അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ പ്രകൃതിദത്ത പരിഹാരങ്ങളാണ് ഭൂരിഭാഗം പേരും തേടുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ പാനീയം തേങ്ങാവെള്ളമാണ്.ശരീരഭാരം കുറയ്ക്കാന്‍ തേങ്ങാവെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ എളുപ്പത്തില്‍ നമ്മുടെ ഭക്ഷണത്തില്‍ ചേര്‍ക്കാമെന്നുമാണ് ഇനി ഇവിടെ പറയാന്‍ പോകുന്നത്. തേങ്ങാപ്പാലില്‍ നിന്ന് വ്യത്യസ്തമായി തേങ്ങാവെള്ളത്തില്‍ കലോറിയും കൊഴുപ്പും കുറവാണെങ്കിലും അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ്. ഇത് പൊട്ടാസ്യം, മഗ്‌നീഷ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകളാല്‍ നിറഞ്ഞിരിക്കുന്നു.ഇത് ജലാംശം നിലനിര്‍ത്താനും ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താനും സഹായിക്കുന്നു. ഈ പോഷക സാന്ദ്രമായ പാനീയം ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെയും വീക്കത്തെയും ചെറുക്കാന്‍ സഹായിക്കും. ഒരു കപ്പ് തേങ്ങാവെള്ളത്തില്‍ ഏകദേശം 46 കലോറി മാത്രമേ ഉള്ളൂ. ഇത് പഞ്ചസാര പാനീയങ്ങള്‍ക്കും സോഡകള്‍ക്കും ഒരു മികച്ച ബദലായി മാറുന്നു.
തേങ്ങാവെള്ളം ഒരു ആരോഗ്യ പാനീയമെന്ന നിലയില്‍ എല്ലാവരുടേയും ജനപ്രിയ ഓപ്ഷനാണ്. ഉന്മേഷദായകമായ രുചിക്കൊപ്പം അത് നല്‍കുന്ന പോഷക ഗുണങ്ങളും ശ്രദ്ധേയമാണ്. ഇന്നത്തെ കാലത്ത് ആളുകള്‍ അല്‍പം കൂടി ആരോഗ്യബോധമുള്ളവരായി മാറുന്നുണ്ട്. അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ പ്രകൃതിദത്ത പരിഹാരങ്ങളാണ് ഭൂരിഭാഗം പേരും തേടുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ പാനീയം തേങ്ങാവെള്ളമാണ്.പഞ്ചസാരയും കലോറിയും അടങ്ങിയ പല സ്‌പോര്‍ട്‌സ് പാനീയങ്ങളിലും ജ്യൂസുകളിലും നിന്ന് വ്യത്യസ്തമായി, തേങ്ങാവെള്ളം പഞ്ചസാര ചേര്‍ക്കാതെ മധുരവും ഉന്മേഷദായകവുമായ രുചി നല്‍കുന്നു. തേങ്ങാവെള്ളത്തിലെ പ്രകൃതിദത്തമായ പഞ്ചസാര പെട്ടെന്നുള്ള ഊര്‍ജ്ജം നല്‍കുന്നു. ഇത് സ്ഥിരമായ ഊര്‍ജം നിലനിലനിര്‍ത്താനും ആസക്തി കുറയ്ക്കാനും സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം വര്‍ധിപ്പിക്കാനും സഹായിക്കുന്ന എന്‍സൈമുകള്‍ തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.