ട്യൂട്ടര്‍ തസ്തികയിലേക്ക് .

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍മ്മാരെ ആവശ്യമുണ്ട്. ഹോണറേറിയം വ്യവസ്ഥയിലാണ് നിയമനം.  ഹൈസ്‌കൂള്‍, യു പി വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക്, ഫിസിക്കല്‍ സയന്‍സ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍.  ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ബി. എഡുമാണ് യോഗ്യത. പ്രതിമാസം 6000 രൂപയാണ് ഹോണറേറിയം.യു.പി വിഭാഗത്തില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്. പ്ലസ് ടുവും ഡി.എഡുമാണ് യോഗ്യത. പ്രതിമാസം 4500 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 17 ന് രാവിലെ 10.30 അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിനു ഹാജരാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547630012.

 
Verified by MonsterInsights