സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം നമ്പർ വേദിക്കു സമീപം മാധ്യമങ്ങൾക്കു വിലക്കുമായി ലിന്റോ ജോസഫ് എംഎൽഎ. വേദിക്കു സമീപം കുട്ടികളുമായി സംസാരിക്കുന്നതിൽനിന്ന് എംഎൽഎ
മാധ്യമപ്രവർത്തകരെ തടഞ്ഞു. ഇവിടെനിന്ന് മാധ്യമപ്രവർത്തകർ മാറണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. എംഎൽഎ നേരിട്ടെത്തിയാണ് വേദിക്കു സമീപം മാധ്യമപ്രവർത്തകരെ തടയുന്നത്. എംഎൽഎ അനാവശ്യ പ്രശ്നം സൃഷ്ടിക്കുകയാണെന്ന് മാധ്യമപ്രവർത്തകർ ആരോപിക്കുന്നു.
സ്റ്റേജിനു സമീപം മാധ്യമപ്രവർത്തകരെ അനുവദിച്ചാൽ മൊബൈലുമായി വരുന്ന എല്ലാവരെയും അനുവദിക്കേണ്ടി വരുമെന്നാണ് എംഎൽഎയുടെ ഭാഷ്യം. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ അമൃത ടിവി ചാനലിന്റെ പ്രതിനിധികളോട് എംഎൽഎ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.