കണ്ണും പൂട്ടി വാങ്ങാൻ 5 ഓഹരികൾ, ലാഭം ഉറപ്പെന്ന് ആക്സിസ് സെക്യൂരിറ്റീസ്, ലിസ്റ്റിൽ എസ്ബിഐയും ഉണ്ട്

2025 സാമ്പത്തിക വർഷം നന്നായി തുടങ്ങിയിട്ടുണ്ടെങ്കിലും വിപണി അസ്ഥിരമായി തുടരാനുള്ള സാധ്യതയുണ്ടെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് വിലയിരുത്തുന്നത്. വളർന്നുവരുന്ന മറ്റ് വിപണികളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനം തുടരും. സ്ഥിരമായി ശക്തമായ കോർപ്പറേറ്റ് വരുമാനം അർത്ഥമാക്കുന്നത് ഇന്ത്യൻ കോർപ്പറേറ്റുകൾ എന്നത്തേക്കാളും ശക്തമായ നിലയിലാണെന്നാണ്. വരും ദിവസങ്ങളിൽ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തുന്ന ഓഹരികളുടെ പട്ടിക ആക്സിസ് സെക്യൂരിറ്റീസ് തയ്യാറാക്കിയിട്ടുണ്ട്. നമുക്ക് വിശദമായി നോക്കാം.

1. ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്

   എൻഎസ്ഇയിൽ 1,191.90 രൂപ എന്ന നിലയിലാണ് ഐസിഐസിഐ ബാങ്ക് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 2 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ആറ് മാസം കൊണ്ട് 21.34 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.1325 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 11 ശതമാനം വളർച്ച.

2. കോൾ ഇന്ത്യ ലിമിറ്റഡ് എൻഎസ്ഇയിൽ 479.40 രൂപ എന്നതാണ് നിലവിൽ കോൾ ഇന്ത്യ ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 6 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. ആറ് മാസത്തിനിടെ 22.09 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 106.95 ശതമാനം മുന്നേറ്റമുണ്ടാക്കാനും കോൾ ഇന്ത്യ ഓഹരിക്ക് സാധിച്ചു.550 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 14-16 ശതമാനം വളർച്ച.
 
 

3.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 827.60 രൂപ എന്നതാണ് നിലവിൽ എസ്ബിഐയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 8 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേസമയം 2024-ൽ ഇതുവരെ 29.04 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 41.36 ശതമാനമാണ് ഒരു വർഷത്തെ മുന്നേറ്റം.1010 രൂപ ടാർഗെറ്റ് വിലയോടെ എസ്ബിഐ ഓഹരി വാങ്ങാം. നിലവിലെ വിലയിൽ നിന്നും ഏകദേശം 20 ശതമാനം ലാഭം നേടാൻ സാധിക്കും.

4.ഫെഡറൽ ബാങ്ക് ലിമിറ്റഡ് 175.39 എന്നതാണ് ഫെഡറൽ ബാങ്ക് ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 15.46 ശതമാനം വളർച്ചയാണ് ബാങ്ക് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 37.51 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 179.73 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 205 രൂപ ടാർഗെറ്റ് വിലയോടെ ബാങ്ക് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. ഏകദേശം 17 ശതമാനത്തോളം ലാഭം.

5.ചോളമണ്ഡലം ഇൻവെസ്റ്റ്‌മെൻ്റ് & ഫിനാൻസ് കമ്പനി ലിമിറ്റഡ് എൻഎസ്ഇയിൽ 1,399.25 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 12.80 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 15 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.1575 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 13 ശതമാനത്തോളം നേട്ടം.

Verified by MonsterInsights