കരിപ്പൂരിൽ ജനുവരി 15 മുതൽ ആറു മാസത്തേക്ക് പകൽ സമയത്ത് വിമാനമില്ല; റൺവേ ഭാഗികമായി അടച്ചിടും.

റൺവേ ബലപ്പെടുത്തുന്ന ജോലികൾ അരംഭിക്കുന്നതിനാൽ ആറു മാസത്തോളം കരിപ്പൂരിൽനിന്ന് പകൽ സമയത്ത് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി 15 മുതൽ ആറു മാസത്തേക്കാണ് വിമാനങ്ങൾക്ക് പകൽസമയ നിയന്ത്രണം കൊണ്ടുവരുന്നത്.

visat 1

ജോലികൾ നടക്കുന്നതിന്‍റെ ഭാഗമായി കരിപ്പൂരിലെ റൺവേ ഭാഗികമായി അടച്ചിടും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ റൺവേ അടച്ചിടും. ഈ മാസം 15 നാണ് റൺവേ ബലപ്പെടുത്തുന്ന ജോലികൾ തുടങ്ങുന്നത്. പകൽ സമയത്തെ ഷെഡ്യൂളുകൾ വൈകീട്ട് 6 മുതൽ പിറ്റേദിവസം 10 വരെയാണ് പുനക്രമീകരിക്കുമെന്നാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്.

സർവീസുകളുടെ സമയക്രമവും മറ്റും അറിയാൻ യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അതോറിറ്റി കരിപ്പൂർ ഡയറക്ടർ അറിയിച്ചു. നിശ്ചിത കാലയളവുകൾക്കിടയിൽ എയർപോർട്ടുകളിൽ റൺവേ റീകാർപ്പറ്റിങ് ജോലി നടത്തണമെന്നത് നിർബന്ധമാണ്.

Verified by MonsterInsights