കാർഷികസംരംഭകത്വ ശില്പശാല.

ലോക മലയാളി കൗൺസിൽ പരിസ്ഥിതി വിഭാഗത്തിന്റെയും ഗ്രീൻ വേൾഡ് ഫൗണ്ടേഷന്റെയും മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനിയുടേയും നേതൃത്വത്തിൽ ശ്രീമഹാദേവ കോളേജിൽ കാർഷിക സംരംഭകത്വ ശില്പശാല നടത്തി. സി.കെ.ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹരിതകർമ്മ സേനാംഗങ്ങളെ സി.കെ. ആശ എം.എൽ.എ. ആദരിച്ചു. പ്ലാവ് കൃഷി വിദഗ്ധൻ 

ജോർജ് കുളങ്ങര അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ പി.ജി.എം.നായർ കാരിക്കോട് മുഖ്യപ്രഭാഷണം നടത്തി. മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി വൈസ് ചെയർമാൻ എം.വി. മനോജ്, നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, ഉപാധ്യക്ഷൻ പി.ടി. സുഭാഷ്, സണ്ണി ചെറിയാൻ, ഇടവട്ടം ജയകുമാർ, വി.ടി. ജയിംസ് എന്നിവർ പ്രസംഗിച്ചു..Verified by MonsterInsights