കാത്തിരിക്കുന്നത് രാജ്യത്ത് മറ്റാര്‍ക്കും കിട്ടാത്ത റെക്കോഡ്, കൊച്ചി മെട്രോയ്ക്ക് വരുന്ന മാസങ്ങള്‍ നിര്‍ണായകം.

കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോയെ കാത്തിരിക്കുന്നത് രാജ്യത്ത് മറ്റൊരു മെട്രോ റെയിലിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ്.ഇത് സാദ്ധ്യമാകുമോ ഇല്ലയൊ എന്നറിയാന്‍ ഏതാനും മാസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി.കലൂര്‍ സ്റ്റേഡിയംമുതല്‍ ഇന്‍ഫോപാര്‍ക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു.1957 കോടി രൂപയ്ക്കാണ് രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്.11.2കിലോമീറ്റര്‍ പാത 20 മാസത്തെ കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ കാലയളവിനുള്ളില്‍ പണി തീര്‍ന്നാല്‍ ഇന്ത്യയിലെ വേഗതയേറിയ മെട്രോ നിര്‍മ്മാണ ഏജന്‍സി എന്ന റെക്കോഡ് കൊച്ചി മെട്രോക്ക് സ്വന്തമാകും.

 ബീജിങ് ആസ്ഥാനമായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ബാങ്കില്‍നിന്ന് വായ്പയ്ക്കുള്ള നടപടികളും പൂര്‍ത്തിയാക്കിയിരുന്നു

സ്റ്റേഷനുകള്‍ക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു.1957.05 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാളിത്തമുള്ള രണ്ടാംഘട്ട മെട്രോപാതയുടെ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.അടുത്ത വര്‍ഷം അവസാനത്തോടെയോ 2026ന്റെ ആരംഭത്തിലോ കാക്കനാട് വരെയുള്ള ഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.നിര്‍മ്മിക്കേണ്ടത് – 11സ്റ്റേഷനുകളും.

രണ്ടാം ഘട്ടത്തിലെ 11 സ്റ്റേഷനുകള്‍ ചുവടെ

 പാലാരിവട്ടം ജംഗ്ഷന്‍

 ചെമ്പുമുക്ക്

 വാഴക്കാല

 പടമുകള്‍

 കാക്കനാട് ജംഗ്ഷന്‍

 കൊച്ചിന്‍ സെസ്

 ചിറ്റേത്തുകര

 കിന്‍ഫ്രാ പാര്‍ക്ക്

 സ്മാര്‍ട്ട് സിറ്റി

Verified by MonsterInsights