കാത്തിരിപ്പിന് വിരാമം; പിഎസ്‌സി സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വിജ്ഞാപനമെത്തി; കേരളത്തിലുടനീളം ഒഴിവുകള്‍

കേരള സര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന വിജ്ഞാപനമെത്തി. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം വിളിച്ചു. 
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (എറണാകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലന്‍സ് ട്രൈബ്യൂണലിന്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസുകളിലേക്ക് അസിസ്റ്റന്റ് നിയമനമാണ് നടക്കുന്നത്. മിനിമം ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ് സി വെബ്‌സൈറ്റ് മുഖേന ജനുവരി 29ന് മുന്‍പായി അപേക്ഷിക്കാം.  

തസ്തിക & ഒഴിവ്

കേരള പിഎസ് സിക്ക് കീഴില്‍ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (എറണാകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലന്‍സ് ട്രൈബ്യൂണലിന്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസികളിലേക്ക് അസിസ്റ്റന്റ്/ ഓഡിറ്റര്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

കാറ്റഗറി നമ്പര്‍: 576/2024


ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 39,300 രൂപ മുതല്‍ 83,000 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18നും 36നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജനുവരി 29ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

Verified by MonsterInsights