ആഗോളതലത്തിൽ ഈന്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്.

koottan villa

റിയാദ്: ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ ട്രേഡ് മാപ്പ് അനുസരിച്ച് 2021ലെ ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യത്തിൽ സൗദി അറേബ്യ ആഗോളതലത്തിൽഒന്നാം സ്ഥാനത്ത്. 2021-ൽ സൗദി ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യം 1.2 ബില്യൺ റിയാലാണ്. 113 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കയറ്റുമതിയുടെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചാ നിരക്കായ 12 ശതമാനം രാജ്യം സാക്ഷാത്കരിച്ചിട്ടുണ്ട്. ഈ നേട്ടത്തിനുംഈത്തപ്പഴം കയറ്റുമതി ചെയ്യുന്നതിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടിയതിനും യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ സൗദി അറേബ്യയെ അഭിനന്ദിച്ചു.

Verified by MonsterInsights