തസ്തിക & ഒഴിവ്
എന്‍.എല്‍.സി ഇന്ത്യ ലിമിറ്റഡില്‍ ഗ്രാജ്വേറ്റ് എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ 167 ഒഴിവുകള്‍. രാജ്യത്തെ വിവിധ സ്ഥലങ്ങളിലു ള്ള പവര്‍ സ്റ്റേഷനുകളിലും യൂണിറ്റുകളിലും പ്രോജക്ടുകളിലും സബ്‌സിഡിയറി സ്ഥാപനങ്ങളിലുമായിരിക്കും നിയമനം നടക്കുക.
മെക്കാനിക്കല്‍ = 84
ഇലക്ട്രിക്കല്‍ = 48
സിവില്‍ = 25
കണ്‍ട്രോള്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ = 10
പ്രായപരിധി
30 വയസ് കവിയരുത്. എസ്.സി- എസ്.ടി, ഒബിസിക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
മെക്കാനിക്കല്‍ എഞ്ചിനീയറിങ്/ മെക്കാനിക്കല്‍ & പ്രൊഡക്ഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.

ഇലക്ട്രിക്കല്‍
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്/ പവര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.
സിവില്‍
സിവില്‍ എഞ്ചിനീയറിങ്/ സിവില്‍ & സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.
കണ്‍ട്രോള്‍ & ഇന്‍സ്ട്രുമെന്റേഷന്‍
ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്/ ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്/ ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ എഞ്ചിനീയറിങ്/ അപ്ലൈഡ് ഇലക്ട്രോണിക്‌സ്& ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് ബിരുദം. ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കി ചുരുക്കപ്പ ട്ടിക തയ്യാറാക്കിയശേഷം അഭിമുഖം നടത്തിയായിരിക്കും തിര ഞെഞ്ഞെടുപ്പ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലന കാലയളവില്‍ പ്രതിമാസം 50,000 രൂപ മുതല്‍ 1,60,000 രൂപ വരെ ശമ്പളമായി ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 60,000 രൂപ മുതല്‍ 1,80,000 രൂപ വരെ ശമ്പളത്തില്‍ സ്ഥിരപ്പെടുത്തും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 16 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 15.
