യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറും മറ്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു പി എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in വഴി അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് വഴി 20 പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുക. ജൂണ്‍ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
സയന്റിസ്റ്റ് -ബി (ഇലക്ട്രിക്കല്‍): 1
അസിസ്റ്റന്റ് എന്‍ജിനീയര്‍: 9
സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III: 6
ജൂനിയര്‍ ഷിപ്പ് സര്‍വേയര്‍-കം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍: 1
ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍: 3