കേരള ഹൈക്കോടതിയില്‍ 45 അസിസ്റ്റന്റ്; ശമ്പളം 83,000 രൂപ വരെ”

കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് (4/2024, 5/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 45 ഒഴിവുണ്ട്. ഇതിൽ നാല് ഒഴിവിലേക്ക് ഭിന്നശേഷിവിഭാഗത്തിനുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റും മറ്റുള്ളവയിലേക്ക് നേരിട്ടുള്ള നിയമനവുമാണ്.യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ നിയമബിരുദം (കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ളത്). കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയമാണ്.

പ്രായം: 02.01.1988-നും 01.01.2006-നും (രണ്ട് തീയതികളുമുൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം (സംവരണവിഭാഗങ്ങൾക്ക് ഇളവുണ്ട്).

തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് പരീക്ഷ, ഡിസ്ക്രിപ്റ്റീവ് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്.

 

ഒബ്ജക്ടീവ് പരീക്ഷ 100 മാർക്കിന് ഒ.എം.ആർ. രീതിയിലാകും. ജനറൽ ഇംഗ്ലീഷ്-50 മാർക്ക്, ജനറൽ നോളജ്-40 മാർക്ക്, അടിസ്ഥാനഗണിതവും മാനസികശേഷി പരിശോധനയും-10 മാർക്ക് എന്നിങ്ങനെയാണ് മാർക്ക് വിഭജനം. 75 മിനിറ്റാണ് സമയം. 60 മാർക്കിന്റെതാണ് ഡിസ്ക്രിപ്റ്റീവ് പരീക്ഷ. 60 മിനിറ്റാണ് സമയം. സംഗ്രഹിച്ചെഴുതൽ, കോംപ്രിഹെൻഷൻ, ചെറു ഉപന്യാസം തയ്യാറാക്കൽ എന്നിവയുണ്ടാകും. അഭിമുഖം 10 മാർക്കിനുള്ളതായിരിക്കും.

അപേക്ഷാഫീസ്: 500 രൂപ (എസ്.സി./എസ്.ടി./തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല

അപേക്ഷ: www.hckrecruitment.keralacourts.inഎന്ന വെബ്സൈറ്റ് വഴി വൺ-ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം ഏപ്രിൽ മൂന്നുമുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മേയ് 2. വെബ്സൈറ്റ്:www.hckrecruitment.keralacourts.”

Verified by MonsterInsights