കേരള പൊലിസ് വകുപ്പിന് കീഴില്‍ ജോലി നേടാം. ഫിങ്കര്‍ പ്രിന്റ് സെര്‍ച്ചര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ഫിങ്കര്‍ പ്രിന്റ് സെര്‍ച്ചര്‍ പോസ്റ്റില്‍ കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കേരള പൊലിസില്‍ ഫിങ്കര്‍ പ്രിന്റ് സെര്‍ച്ചര്‍ ജോലി. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ശ്രദ്ധിക്കുക, ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് അവരുടെ യൂസര്‍ ഐഡിയും, പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31122014ന് ശേഷം എടുത്തതായിരിക്കണം. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ സോഫ്റ്റ് കോപ്പി/ പ്രിന്റ് ഔട്ട് സൂക്ഷിക്കണം.