കേരള വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര ജോലി; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവസരം; കൈനിറയെ ശമ്പളം.

കേരള സര്‍ക്കാരിന് കീഴില്‍ വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര ജോലി നേടാന്‍ അവസരം. പുരുഷന്‍മാര്‍ക്കും, വനിതകള്‍ക്കും ഒരു പോലെ അപേക്ഷിക്കാം. അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) പോസ്റ്റിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ വെബ്‌സൈറ്റ് മുഖേന ജൂലൈ 17 വരെ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്

കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) റിക്രൂട്ട്‌മെന്റ്. കേരള പി.എസ്.സി മുഖേനയാണ് നിയമനം നടക്കുക. 

ആകെ 3 ഒഴിവുകള്‍. 

 

പ്രായപരിധി


18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്. (വിജ്ഞാപനം കാണുക).

 

യോഗ്യത


ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍& ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ബി.ടെക് ഡിഗ്രി (അംഗീകൃത സര്‍വകലാശാല). 


OR

 

Pass in Sections A&B of the Associate Membership Examination of the Institution of Engineers (India) in Eletcrical Engineering / Eletcrical & Eletcronics Engineering.”

Verified by MonsterInsights