കേരളത്തിൽ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ നിയമഭേദഗതികളും ഇനി ഒറ്റ പുസ്തകത്തിൽ

 കേരളത്തിൽ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ നിയമഭേദഗതികളും ഉൾപ്പെടുത്തി സഹകരണ വകുപ്പ് സമഗ്ര സഹകരണ നിയമപുസ്തകം പുറത്തിറക്കി. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ലോ സെക്രട്ടറി സെക്രട്ടറി ഹരി വി നായർക്ക് നൽകി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.

1913 ൽ കൊച്ചിയിലും, 1914 ൽ തിരുവിതാംകൂറിലും , മലബാറിൽ 1932ലുമാണ് സഹകരണ നിയമങ്ങൾ നിലവിൽവരുന്നത്. അതിനുശേഷം തിരുവിതാംകൂർ കൊച്ചി ലയനത്തെ തുടർന്ന് 1952 ജൂൺ മൂന്നിന് തിരുവിതാംകൂർ കൊച്ചി സഹകരണ നിയമം പ്രാബല്ല്യത്തിൽ വന്നു.

Verified by MonsterInsights