കൊച്ചി മെട്രോ തൂണില്‍ വിള്ളല്‍, ബലക്ഷയം ഇല്ലെന്ന് കെഎംആര്‍എല്‍

കൊച്ചി മെട്രോയുടെ തൂണില്‍ വിള്ളല്‍ കണ്ടെത്തി. ആലുവ ബൈപ്പാസിനടുത്തുളള പില്ലര്‍ നമ്പര്‍ 44 ലാണ് തറനിരപ്പില്‍ നിന്ന് എട്ട് അടിയോളം ഉയരത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. അതേസമയം ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും വിശദമായ പരിശോധന നടത്തിയതായും തൂണിന്‍ ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെഎംആര്‍എല്‍ പ്രതികരിച്ചു.

തൂണിന്റെ പ്ലാസ്റ്ററിംഗിലാണ് വിടവ്. മാസങ്ങള്‍ക്ക് മുന്‍പെ ചെറിയ രീതിയില്‍ തുടങ്ങിയ വിള്ളല്‍ കൂടി വരുന്നതായി സംശയിക്കുന്നുവെന്ന കാര്യം നാട്ടുകാരാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. പരിശോധന പൂര്‍ത്തിയാകും വരെ  വേഗത കുറച്ചായിരുന്നു ഈ ഭാഗങ്ങളില്‍ സര്‍വ്വീസ് നടത്തിയിരുന്നത്. 

അതിനിടെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണം വേഗത്തിലാക്കാനുളള ശ്രമത്തിലാണ് കെഎംആര്‍എല്‍. പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റിനെ ഈ മാസം 15ന് തീരുമാനിക്കും. 
രണ്ട് വര്‍ഷം കൊണ്ട് രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ കെഎംആര്‍എല്ലിന് മുന്നിലുള്ള പ്രധാന കടമ്പ ഫണ്ടിംഗാണ്. പുതിയ നിക്ഷേപകര്‍ ആരെന്നതിലും വരും ദിവസങ്ങളില്‍ തീരുമാനമാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റ പറയുന്നു.

Verified by MonsterInsights