കുത്തനെ ഇടിഞ്ഞ് സ്വർണവില, 4 ദിവസം കൊണ്ട് കുറഞ്ഞത് 2000 രൂപ, ഇനിയും കുറയുമോ, കാത്തിരിക്കുന്നതാണ് നല്ലത്.

സ്വർണവില വീണ്ടും താഴോട്ടിറങ്ങുകയാണ്. പവന് 55,000 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയർന്നപ്പോൾ എല്ലാവരും ഒന്ന് ഞെട്ടിയതാണ്. വില 60,000 രൂപയും കടന്ന് മുന്നോട്ട് പോകുമോ എന്നതായിരുന്നു ആശങ്ക. എന്നാൽ അതുണ്ടായില്ല എന്ന് മാത്രമല്ല, വില കുത്തനെ കുറഞ്ഞതും സന്തോഷം നൽകുന്ന കാര്യമാണ്. വരും ദിവസങ്ങളിലും സ്വർണവില താഴോട്ടിറങ്ങാൻ തയ്യാറായാൽ ആഭരണപ്രേമികളുടെ സന്തോഷം അതിരില്ലാത്തതാകും.

ഇന്നും താഴോട്ട് :പവന് 53,840 രൂപ എന്നതായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. എന്നാൽ വെള്ളിയാഴ്ച വീണ്ടും സ്വർണത്തിന് വില കുറഞ്ഞു. 720 രൂപയാണ് ഇന്ന് കുറഞ്ഞത്. അതോടെ പവന്‍റെ വില 53,120 രൂപയിലേക്കെത്തി. ഗ്രാമിന് 6,640 രൂപയാണ്.

4 ദിവസം കുറഞ്ഞത് 2000 രൂപ :മെയ് 20-ആം തീയ്യതിയാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 55,120 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില താഴോട്ടിറങ്ങി. 21-ആം തീയ്യതി 54,640 രൂപയിലേക്കും 22-ആം തീയ്യതിവില 53,840 രൂപയിലേക്കുമെത്തി. അതായത് 4 ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 2000 രൂപയാണ്.


 

4 ദിവസം കുറഞ്ഞത് 2000 രൂപ :മെയ് 20-ആം തീയ്യതിയാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 55,120 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില താഴോട്ടിറങ്ങി. 21-ആം തീയ്യതി 54,640 രൂപയിലേക്കും 22-ആം തീയ്യതിവില 53,840 രൂപയിലേക്കുമെത്തി. അതായത് 4 ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 2000 രൂപയാണ്.

 

ആഭരണം വാങ്ങാൻ 57,000 നൽകണം: സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുകള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്നത്തെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.

കാത്തിരിക്കുന്നതാണ് നല്ലത് കുറച്ചുകാലത്തേക്ക് സ്വർണവിലയിലെ കുതിപ്പ് തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതേസമയം തുടർച്ചയായ കുതിപ്പിക്കുകൾ തിരുത്തലിനും വഴിവയ്ക്കാം. സീസൺ മുന്നിലുള്ളതിനാൽ ഏകീകരണം നീളാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ സ്വർണം വാങ്ങാൻ കുറച്ച് കാലം കാത്തിരിക്കുന്നതാണ് നല്ലത്.


 

ആഗോള സ്വർണ്ണവില: അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണം, വെള്ളിയാഴ്ച്ച രാവിലെ താഴ്ച്ചയിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 1.27 ഡോളർ (0.05%) ഉയർന്ന് 2,333.26 ഡോളർ എന്നതാണ് നിലവാരം. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതാണ് ഇവിടെയും വില താഴാൻ കാരണമായത്. യു.എസിലെ അടക്കം പണപ്പെരുപ്പ നിരക്കുകൾ കുറയാത്തതാണ് ഇപ്പോൾ സ്വർണ്ണവില കുറയാൻ പ്രധാന കാരണം. ഫെഡ് റിസർവ് പലിശ നിരക്കുകൾ കുറയ്ക്കില്ലെന്ന അനുമാനവും, ഡോളർ ഇൻഡക്സ് ഉയർന്നതും സ്വർണ്ണവില താഴാനുള്ള ഘടകങ്ങളാണ്.

ഗോള്‍ഡ് അഡ്വാന്‍സ്: ബുക്കിംഗ് വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗ്. സ്വര്‍ണ വിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്‍റെ പ്രത്യേകത.

സ്വർണ വില നിശ്ചയിക്കുന്നത് എങ്ങനെ..? സ്വര്‍ണം ഒരു ഉത്പന്നം മാത്രമായതിനാൽ സര്‍ക്കാരിന് വില നിശ്ചയിക്കാനാവില്ല. ഭീമ ജുവലറി ചെയര്‍മാന്‍ഡോ.ബി. ഗോവിന്ദന്‍നയിക്കുന്ന ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍മര്‍ച്ചന്‍റ്സ് അസോസിയേഷനാണ് കാലങ്ങളായി കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്:ഓരോ ദിവസത്തെയും ഡോളറിന്‍റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്‍റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍കാരറ്റ് സ്വര്‍ണത്തിന്‍റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്.


 

Verified by MonsterInsights