കുട്ടികൾക്ക് മിക്സ്ച്ചറും ചിപ്‌സും വാങ്ങിക്കൊടുക്കാറുണ്ടോ.

മായം ചേർത്ത ഭക്ഷ്യധാന്യങ്ങൾ വിറ്റഴിച്ചതിനും സൂക്ഷിച്ചതിനും ഒരു വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 37 കേസുകൾ.നിയമം കർശനമാക്കിയിട്ടും കൃത്രിമം കാണിക്കുന്നതിൽ കമ്പനികളും ഇവ വിറ്റഴിക്കുന്നതിൽ വിപണിയും പിന്നോട്ടുപോകുന്നില്ലെന്നതിന്റെ സൂചനയാണിത്.കടുത്ത പ്രതിഷേധം ഉയരുന്നതിനാൽ വല്ലപ്പോഴും മാത്രമാണ് പരിശോധന നടക്കുന്നത്.ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വിവിധ സന്ദർഭങ്ങളിൽ പരിശോധന നടത്തി ശേഖരിച്ച് അനലിറ്റിക്കൽ ലാബുകളിൽ പരിശോധന നടത്തി അൺസേഫായി പരിശോധനാ ഫലം ലഭിച്ച ഉത്പ്പന്നങ്ങളാണ് ഇവയെല്ലാം.ഭക്ഷ്യ വസ്തുക്കളുടെ സ്റ്റാറ്റ്യൂട്ടറി സാമ്പിൾ പരിശോധനാ ഫലം അൺ സേഫായാൽ ഭക്ഷ്യ വസ്തുക്കളുടെ ഉത്പ്പാദകർ ,വിൽപ്പന നടത്തുന്നവർ,വിതരണക്കാർ എന്നിവർക്കെതിരെയാണ് കേസെടുക്കാം. 2011ലെ മായംചേർക്കൽ നിരോധന നിയമ പ്രകാരം പിഴയോ ജയിൽ ശിക്ഷയോ രണ്ടും കൂടിയോ കുറ്റം ചെയ്തവർക്ക് ലഭിക്കും.എന്നാൽ കേസ് നടത്തിപ്പിലെ കാര്യക്ഷമത ഇപ്പോഴും സംശയത്തിലാണ്.

മായം ചേർക്കൽ കൂടുതൽ

 മിക്സ്ച്ചർ ,റസ്ക്,പച്ച പട്ടാണി,മുളക് പൊടി,ഈന്തപ്പഴം,തക്കാളി മുറുക്ക് ,ഫ്ലേവേർഡ് ഡ്രിങ്ക് ,ബനാന ചിപ്സ്, മസാല

 ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയിൽ

 നിലവാരമില്ലാത്തതോ, ചീത്തയായതോ, കേടുള്ളതോ, കീടബാധയുള്ളതോ ആയ ധാന്യങ്ങൾ, പയറുവർഗങ്ങൾ ധാന്യപൊടികൾ എന്നിവ നല്ലതിനൊപ്പം കലർത്തൽ.

ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയെ ബാധിക്കുന്ന ഭക്ഷണേതര വസ്തുക്കൾ കലർത്തുന്നത്.

ഭക്ഷ്യ ഉത്പ്പന്നങ്ങളിലെ ഏതെങ്കിലും ഭാഗമോ, സത്തോ ഭാഗികമായോ മുഴുവനായോ ഊറ്റി എടുത്ത് ആ ഉത്പ്പന്നം വിൽക്കുന്നത്.

നിറമോ മണമോ രുചിയോ കൃത്രിമമായി വർദ്ധിപ്പിക്കാനോ ഗുണനിലവാരമില്ലായ്മ മറച്ചുവയ്ക്കാനോ വേണ്ടി ഏതെങ്കിലും വസ്തു ഭക്ഷ്യവസ്തുവിനോട് ചേർത്ത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നത്.

ശുചിത്വം പാലിക്കാതുള്ള നിർമാണം, പായ്ക്കിംഗ്, സംഭരണം, വിതരണം

ലേബലിൽ ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന് അവകാശപ്പെടൽ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം

ഭക്ഷ്യോത്പ്പന്നങ്ങളിൽ കീടനാശിനി കലർത്തൽ

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights