യുവത്വം നിറഞ്ഞ ചര്‍മത്തിനും ശരീരത്തിന്റെ ഓജസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളും മിക്കപ്പോഴും ചെന്നെത്തുന്നത് പലതരത്തിലുള്ള സൗന്ദര്യലേപന മാര്‍ഗങ്ങളിലായിരിക്കും. എന്നാല്‍, പ്രായത്തെ തോല്‍പ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശരീരത്തിന്റെ ഉള്ളില്‍ നിന്ന് ആരംഭിക്കണമെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് കുടലിന്റെ ആരോഗ്യവുമായി അത് ബന്ധപ്പെട്ടിരിക്കുന്നു.കുടലിന്റെ ആരോഗ്യവും പ്രായമാകല്‍ പ്രക്രിയയും തമ്മിലുള്ള ബന്ധം വിവിധ പഠനങ്ങളിലൂടെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അതായത്, നിങ്ങളുടെ ദഹന വ്യവസ്ഥയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ പ്രായത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രായമാകലിനെ കുടലിന്റെ ആരോഗ്യം എങ്ങനെ സ്വാധീനിക്കുമെന്ന് വിശദമാക്കുകയാണ് ഒപ്രാവ ഏസ്തറ്റിക്‌സിന്റെ സ്ഥാപകയായ ഡോ. ആകാന്‍ക്ഷ സാങ്‌വി.
. കുടലിന്റെ ആരോഗ്യവും നീര്‍വീക്കവും
ബന്ധം: ഗുരുതരമായ നീര്‍വീക്കം പ്രായമാകുന്നതിന്റെയും പ്രായവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെയും പ്രധാനപ്പെട്ട ലക്ഷണമാണ്. കുടലിന്റെ ആരോഗ്യം മോശമാകുന്നത് സ്ഥിരമായ നീര്‍വീക്കത്തിലേക്ക് നയിച്ചേക്കാം. ഇതിനെ ‘ലീക്കി ഗട്ട്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ അവസ്ഥയില്‍ കുടലിന്റെ സ്തരം മറ്റുവസ്തുക്കളെ വേഗത്തില്‍ കടത്തി വിടുന്നു. വിഷവസ്തുക്കളും ദഹിക്കാത്ത ഭക്ഷണാവശിഷ്ടങ്ങളും രക്തത്തിലേക്ക് കടക്കാന്‍ ഇത് കാരണമായിത്തീരും.
പ്രായത്തെ ബാധിക്കുന്നത് എങ്ങനെ?
ഗുരുതരമായ നീര്‍വീക്കം ശരീരത്തിലെ കോശങ്ങള്‍ നശിക്കാന്‍ കാരണമാകും
ഇതിന് പുറമെ ടിഷ്യു, ഡിഎന്‍എ എന്നിവയും നശിക്കുന്നതിലേക്ക് വഴിവെക്കും. ഇതിലൂടെ ത്വക്ക് ചുക്കിച്ചുളിയാനും ചര്‍മം തൂങ്ങാനും ഇടയാക്കുന്നതിനൊപ്പം അകാല വാര്‍ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യുന്നു.
പരിഹാരമാര്‍ഗം
പ്രോബയോട്ടിക്കുകള്‍: യോഗര്‍ട്ട്, കെഫിര്‍, കാബേജ് പുളിപ്പിച്ചെടുക്കുന്ന സോസര്‍കൗട്ട്, കിംചി എന്നിവ സ്ഥിരമായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. ഇത് നീര്‍വീക്കം തടയാന്‍ സഹായിക്കുന്നു.
നീര്‍വീക്കം തടയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ബെറികള്‍, ഇലക്കറികള്‍, നട്‌സ്, നെയ്യടങ്ങിയ മത്സ്യം എന്നിവ നീര്‍വീക്കം തടയുന്ന ഭക്ഷണങ്ങളാണ്.
. കുടലിന്റെ ആരോഗ്യവും പോഷകങ്ങളുടെ ആഗിരണവും
ബന്ധം: ചര്‍മത്തിന്റെ ആരോഗ്യവും ശരീരത്തിന്റെ മൊത്തത്തിലുള്ള പോഷണവും നിലനിര്‍ത്തുന്നതില്‍ ആവശ്യമായ പോഷകങ്ങള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ആഗിരണം ചെയ്യുന്നതില്‍ കുടല്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. ആരോഗ്യമുള്ള കുടല്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഫലപ്രദമായി ആഗിരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. അത് കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതിനും പുനരുജ്ജീവനത്തിനും പ്രധാനമാണ്.
പ്രായത്തെ ബാധിക്കുന്നത് എങ്ങനെ?
പലപ്പോഴും കുടലിന്റെ ആരോഗ്യം മോശകമാകുന്നതിലൂടെയാണ് പോഷകങ്ങളുടെ കുറവ് സംഭവിക്കുന്നത്. വരണ്ട ചര്‍മം, ചർമത്തിന്റെ നിറം മങ്ങുൽ തുടങ്ങി വാര്‍ധക്യത്തിന്റെ പ്രധാന ലക്ഷണങ്ങളിലേക്ക് ഇത് നയിച്ചേക്കാം. വിറ്റാമിനുകളായ എ, സി, ഇ, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ കൊളാജന്‍ ഉത്പാദനത്തിനും ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനും പ്രധാനമാണ്.
പരിഹാരമാര്‍ഗം: നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍: പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ആന്റിഓക്‌സിഡന്റുകള്‍: ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാം. അത് യുവത്വം നിറഞ്ഞ ചര്‍മം നിങ്ങള്‍ക്ക് സമ്മാനിക്കും.
പുകവലി, പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പാടേ ഒഴിവാക്കുകയും മദ്യപിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യുക.
5. കുടലിന്റെ ആരോഗ്യവും മാനസിക സുസ്ഥിതിയും
ബന്ധം: കുടലിന്റെ ആരോഗ്യം നിങ്ങളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നു.
പ്രായമാകലിനെ ബാധിക്കുന്നത് എങ്ങനെ?
മാനസിക സമ്മര്‍ദം അമിതമാകുന്നതും മോശമായ മാനസികാരോഗ്യവും പ്രായമാകല്‍ വേഗത്തിലാക്കുന്നു. ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും നീര്‍വീക്കത്തിന് കാരണമാകുകയും ചെയ്യുന്നു. ആരോഗ്യമുള്ള കുടല്‍ മാനസിക ആരോഗ്യത്തെയും സ്വാധീനിക്കുന്നു.
പരിഹാരമാര്‍ഗങ്ങള്‍
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍: സ്ഥിരമായി വ്യായാമം ചെയ്യുന്നതും യോഗ പോലുള്ള കാര്യങ്ങള്‍ ശീലിക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തും. മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
ഭക്ഷണം: മാനസികാരോഗ്യവും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം. ബട്ടര്‍ നട്ട് സ്‌ക്വാഷ്, ഒമേഗ-3 സമ്പന്നമായ മത്സ്യങ്ങള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കാം.