ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തി ഗവേഷകര്‍. മനുഷ്യന്റെ കണ്പീലികളുടെ വലിപ്പമുള്ള വെളുത്ത നാരിന്റെ രൂപമാണിതിന്. ഫ്രാന്‍സിന്റ കിഴക്കുള്ള ദ്വീപസമൂഹമായ ഗ്വാദെലൂപിസെ ചതുപ്പില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്. തിയോ മാര്‍ഗരിറ്റ മാഗ്നിഫിക (Thiomargarita magni-fica) എന്ന് പേരിട്ടിരിക്കുന്ന ഈ ബാക്ടീരിയത്തിന് ഒരു സെന്റീമീറ്റര്‍ നീളമുണ്ട്. അറിയപ്പെടുന്ന മറ്റ്ബാക്ടീരിയത്തേക്കാൾ 50 ഇരട്ടി വലിപ്പമാണിത്. മാത്രവുമല്ല, നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുന്ന ആദ്യ ബാക്ടീരിയം കൂടിയാണിത്.