ലുക്കില്ലെന്നേ ഉള്ളൂ, ഭയങ്കര വിലയാ; കളയാൻ വച്ചേക്കുന്ന ലെയ്സ് ബാഗിന്റെ രൂപത്തിലെ സഞ്ചി വേണമെങ്കിൽ പോക്കറ്റ് കീറും

നമ്മുടെ നാട്ടിൽ പുതുതലമുറ ഉപയോഗിക്കുന്ന പല വസ്തുക്കളും കാണുമ്പോൾ മുതിർന്നവർ അത് മറ്റെന്തോ ആണെന്ന തരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നത് സ്ഥിരമാണ്. ചാക്ക്, നെറ്റിപ്പട്ടം, കാൽത്തള എന്നൊക്കെ പേരിട്ടു വിളിക്കപ്പെടുന്ന ഫാഷൻ വസ്തുക്കൾ ഏറെയുണ്ട്. അത് കേട്ടിട്ടുള്ളവർക്ക് അറിയാം. ഇനി എടുത്തുകളയാൻ വച്ചേക്കുന്ന ചിപ്സ് പാക്കറ്റ് എന്ന് തോന്നുന്ന ആഡംബര ബാഗിന്റെ വരവാണ് നോക്കണ്ട ഉണ്ണീ, ഇതും ആഡംബരം തന്നെയാ. സ്പാനിഷ് ബ്രാൻഡ് ആയ ബാലൻസിയാഗ ആണ് ഈ ബാഗിന്റെ നിർമ്മാതാക്കൾ. കണ്ടാൽ ലെയ്‌സിന്റെ വലിയൊരു പാക്കറ്റ് ചുരുട്ടി എടുത്തുകൊണ്ടു പോകുന്നത് പോലെ തോന്നുമെങ്കിലും ചൂടപ്പം പോലെ ഡോളറുകൾ എണ്ണിക്കൊടുക്കണം ഇതുപോലൊരെണ്ണം വാങ്ങാൻ.

റിപോർട്ടുകൾ പ്രകാരം ബാലൻസിയാഗയും പെപ്സി കോയും ചേർന്ന സംയുക്ത സംരംഭമാണ് ഈ കാണുന്നത്. പാരീസ് ഫാഷൻ വീക്കിന്റെ റാംപിൽ ഇത് കണ്ടതും ഞെട്ടാത്തവരായി ആരുമുണ്ടായില്ല എന്ന് വേണം പറയാൻ അമേരിക്കയിൽ ഒരു കൂട് ലെയ്‌സിന് നാല് ഡോളർ കൊടുക്കണം. ഇന്ത്യയിൽ 10 മുതൽ 60 രൂപ വരെയാണ് വില. ഒക്ടോബർ മൂന്നിന് ബാലൻസിയാഗ റൺവേ ലുക്കുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

 
Verified by MonsterInsights