രാജ്യത്ത് HMPV കേസുകൾ കൂടുന്നു. മഹാരാഷ്‌ട്രയിൽ രണ്ട് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഏഴും 13-ഉം വയസുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയുടെ ലക്ഷണങ്ങളുമായി എത്തിയവരിലാണ് രോഗം കണ്ടെത്തിയത്. നാഗ്പൂരിലെ ആശുപത്രിയിലാണ് കുട്ടികളുള്ളത്.
24 മണിക്കൂറിനിടെ രാജ്യത്താകെ ആറ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ കർണാടകയിൽ ഒരാൾക്കും തമിഴ്നാട്ടിൽ രണ്ട് പേർക്കും പശ്ചിമ ബംഗാളിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിരുന്നു. ഗുജറാത്തിലും ഒരാൾക്ക് HMPV റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ വ്യക്തമാക്കിയിരുന്നു. പുതിയ വൈറസല്ല HMPV എന്നും എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
