സമുദ്ര മലിനീകരണത്തിന് വലിയ പങ്കുവഹിക്കുന്ന വസ്തുക്കളാണ് മൈക്രോ പ്ലാസ്റ്റിക്കുകള്‍. ലോകത്തുടനീളം സൃഷ്ടിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് കടലില്‍ വന്നു ചേരുന്നവയാണിത്. എന്നാല്‍ സമുദ്രത്തെ ഭീഷണിയിലാക്കുന്ന പുതിയൊരു മലിനീകരണം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍ സമുദ്രത്തെ മലിനമാക്കുന്ന രണ്ട് ഘടകങ്ങള്‍ സംയോജിച്ചുള്ള പുതിയപദാർഥമാണ് ഭീഷണി. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്ന മൈക്രോ പ്ലാസ്റ്റിക്കുകളും കപ്പലുകളില്‍ നിന്നും പൈപ്പ് ലൈനുകളില്‍ നിന്നും ചേരുന്ന എണ്ണയില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്ന ടാര്‍ പരുവത്തിലുള്ളവസ്തുവും സംയോജിച്ച് സൃഷ്ടക്കപ്പെടുന്ന ‘പ്ലാസ്റ്റിടാര്‍’ ആണ് പുതിയ വില്ലൻ.എല്‍ ഹിയെറോ, ലാന്‍സറോട്ട് ഉള്‍പ്പടെയുള്ള കനേറി ദ്വീപുകളിലെ തീരങ്ങളില്‍ ഇത്തരം പ്ലാസ്റ്റിടാറുകള്‍ അടിഞ്ഞുകിടക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.