മാസം 5 ലക്ഷം രൂപ ശമ്പളം ലക്ഷ്യമിടുന്നോ? ഒരു വർഷത്തെ കോഴ്സിന് കൊച്ചിൻ ഷിപ്പ് യാർഡ് വിളിക്കുന്നു

മറൈൻ രംഗത്തെ മികച്ച സേവന വേതന വ്യവസ്ഥകളോടെ രാജ്യത്തിനകത്തും വിദേശത്തും ആസ്ഥാനമുള്ള വാണിജ്യക്കപ്പലുകളിൽ ചീഫ് എൻജിനീയറാകാൻ വരെ അവസരമൊരുക്കുന്ന  ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ.) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചി ഷിപ്‌യാഡ് നടത്തുന്ന 12 മാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാം പഠിച്ചിറങ്ങിയാൽ  പടിപടിയായി ചീഫ് എൻജിനീയർ വരെയാകാം. വിദേശ വാണിജ്യ കപ്പലുകളിൽ അഞ്ചു ലക്ഷത്തിനു മുകളിലാണ്ചീ ഫ് എൻജിനീയറുടെ മാസ ശമ്പളം.
 
ആകെ 114 സീറ്റുകളാണ്,ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ.) കോഴ്സിന് കൊച്ചിൻ ഷിപ്പിയാർഡിലുള്ളത്. ഏതെങ്കിലും ഷിപ്പിങ് കമ്പനി സ്‌പോൺസർ ചെയ്‌തോ അല്ലാതെയോ പ്രവേശനം തേടാം.ജനുവരി ഒന്നിനു ക്ലാസുകൾ തുടങ്ങും.തെരഞ്ഞെടുക്കപെടുന്നവർ, ക്യാമ്പസിൽ താമസിച്ചു പഠിക്കണം. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ മുതലായവയുൾപ്പെടെ മൊത്തം ഫീസ് 4.85 ലക്ഷം രൂപ നൽകണം. ഇതിൽ പകുതി സംഖ്യ (2,42,500/-) , തുടക്കത്തിലും ബാക്കി സംഖ്യ, 3മാസത്തിനകവും ഒടുക്കേണ്ടതുണ്ട്.പെൺകുട്ടികൾ 3,72,500 രൂപ നൽകിയാൽ മതി.
പൂർത്തീകരിക്കുന്നവർക്കുള്ള തുടർ സാധ്യതകൾ
 
ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ.)കോഴ്സ് പൂർത്തീകരിച്ച്, 6 മാസത്തെ കടൽപരിശീലനവും കഴിഞ്ഞ്, ഷിപ്പിങ് മന്ത്രാലയത്തിന്റെ ക്ലാസ് IV കോംപീറ്റൻസി പരീക്ഷ കൂടി പാസ്സായാൽ, വാണിജ്യക്കപ്പലിൽ ജൂനിയർ മറൈൻ എൻജിനീയർ ഓഫിസറായി സേവനം ആരംഭിക്കാം. തുടർന്ന് സേവനപരിചയവും, ഹ്രസ്വകാലപരിശീലനവും, ഉയർന്ന കോംപീറ്റൻസി സർട്ടിഫിക്കറ്റുകളും സമ്പാദിച്ച് പടിപടിയായി ചീഫ് എൻജിനീയർ വരെയാകാനാകാനുള്ള അവസരവുമുണ്ട്.
 
അപേക്ഷാ ക്രമം
 
വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷ പൂരിപ്പിച്ചതിനു ശേഷം, ഹാർഡ് കോപ്പി സ്പീഡ് പോസ്റ്റിൽ ഡിസംബർ 15 നുള്ളിൽ മറൈൻ എഞ്ചിനീയറിംഗ് ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തണം. എത്തിക്കണം.
 
ആർക്കൊക്കെ അപേക്ഷിക്കാം
 
അപേക്ഷകർ , 50% മാർക്കോടെ മെക്കാനിക്കൽ / മെക്കാനിക്കൽ സ്ട്രീം / നേവൽ ആർക്കിടെക്‌ചർ സ്ട്രീം / മറൈൻ എൻജിനീയറിങ് ബിരുദം നേടിയവരും പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ ഇംഗ്ലിഷിന് 50% മാർക്ക് നേടിയവരുമായിരിക്കണം. അപേക്ഷകർക്ക്, 2023 ജനുവരി ഒന്നിന് 28 വയസ്സു കവിയരുത്. ചുരുങ്ങിയത് 157 സെ.മീ. ഉയരവും ഉയരത്തിനൊത്ത തൂക്കവും നെഞ്ചളവും നിർബന്ധമായും വേണം. കണ്ണുകൾക്ക് ,വർണാന്ധത പാടില്ല. ഇത് തെളിയിക്കാൻ , ഷിപ്പിങ്‌ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫിസർ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. അപേക്ഷകർക്ക്, പാസ്പോർട്ട് നിർബന്ധമായും വേണം. ഇതു കൂടാതെ കടൽജോലിക്കിണങ്ങിയ മാനസികശേഷി വിലയിരുത്തുന്ന എംഎംപിഇ ടെസ്റ്റിൽ യോഗ്യത തെളിയിക്കേണ്ടതുമുണ്ട്.
 
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും
 
 
അപേക്ഷ അയക്കേണ്ട വിലാസം
The Head of Department,
Marine Engineering Training Institute,
Cochin Shipyard, Kochi – 682 020,
Kerala
 
ഫോൺ
0484-2501223
8129823739
 
ഇമെയിൽ
Verified by MonsterInsights