മഴ തുടങ്ങിയപ്പോൾ ഈച്ച ശല്യക്കാരൻ ആയോ? എങ്കിൽ ഇതാ ചില പൊടികൈ.

മഴ തുടങ്ങിയതോടെ അടുക്കളയിലും റൂമിലും ടേബിളിലും എല്ലാം ഈച്ച ശല്യം വർദ്ധിച്ചിട്ടുണ്ട്. അടുക്കളയിലെ ഭക്ഷണപദാർത്ഥങ്ങളിലും എല്ലാം ഈച്ച വന്നിരിക്കുന്നത് ബുദ്ധിമുട്ട് മാത്രമല്ല പലതരം അസുഖങ്ങൾക്കും കാരണമാകും. മഴക്കാലമായാൽ വീട് എത്ര വൃത്തിയായി ഇരുന്നാലും ഈച്ച ശല്യം രൂക്ഷമാണ്. ആരോഗ്യത്തിന് ഹാനികരമായ പല കെമിക്കലുകളും ഈച്ചയെ തുരത്താൻ നാം ഉപയോഗിക്കാറുണ്ട്. മാത്രവുമല്ല ഇവ ഭക്ഷണപദാര്‍ഥങ്ങളിലേക്ക് പടരാനും സാധ്യത കൂടുതലാണ്. വീട്ടിലെ അടുക്കളയിലുള്ള ചില സാധനങ്ങള്‍ മാത്രം മതി എളുപ്പത്തില്‍ ഈ പ്രശ്‌നത്തെ മറികടക്കാൻ പറ്റുംനാല് ചെറുനാരങ്ങകളാണ് ഇതിനായി ആവശ്യം. ഇതിന്റെ നീര് പൂര്‍ണമായും ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് അടച്ചു വയ്ക്കുക. അടുത്തതായി ആവശ്യം ഗ്രാമ്പു ആണ് . 50 ഗ്രാം ഗ്രാമ്പു ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് നന്നായി തിളപ്പിച്ച് ഈ ലായനി തണുത്ത ശേഷം നേരത്തെ മാറ്റിവെച്ച നാരങ്ങാ നീരിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക .

 

ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റി ഈച്ച വരുന്ന സ്ഥലങ്ങളിലെല്ലാം സ്പ്രേ ചെയ്തുകൊടുക്കുക . അടുക്കളയിലും മേശപ്പുറത്തും ഈച്ച വരുന്ന എല്ലായിടത്തും ഈ മിശ്രിതം സ്പ്രേ ചെയ്താൽ ഈച്ച ശല്യം ഒരു പരിധിവരെ ഒഴിവാക്കാം.

Verified by MonsterInsights