“പോഷകങ്ങള്‍ നിറഞ്ഞതാണ് മുട്ട. പ്രോട്ടീന്‍, ബയോട്ടിന്‍, വിറ്റാമിന്‍ എ, ഡി, ഇ, അവശ്യധാതുക്കള്‍ എന്നിവയുടെ ഉറവിടമാണ്. ഇത് മുടിക്കും ചര്‍മത്തിനും വളരെ നല്ലതുമാണ്. മുട്ടയിലെ പ്രോട്ടീന്‍ മുടിവളര്‍ച്ചയ്ക്കും മുടിയുടെ ഉള്ള് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും ഹെയര്‍പാക്കായും മുട്ട ഉപയോഗിക്കാവുന്നതാണ്. ഇതിനായി മുട്ടകൊണ്ടുള്ള ഹയര്‍ പാക്കുകള്‍ ഏതൊക്കെയാണെന്നു നോക്കാം.
ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് കുറച്ച് ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്‌തെടുക്കുക. ആദ്യം തലമുടി ചെറുതായൊന്നു നനച്ചു കൊടുക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാവുന്നതാണ്.

മുടിയില്‍ ജലാംശം നിലനിര്‍ത്താനും മുടിയിഴകളെ ശക്തിപ്പെടുത്താനും ഈ ഹെയര്‍ മാസ്‌ക് സഹായിക്കും. ഇത് മുടിവേഗത്തില്‍ വളരാനും പൊട്ടിപ്പോവാതിരിക്കാനും സഹായിക്കും.
പഴുത്ത പഴവും ഒരു മുട്ടയും ഒരു സ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയൊന്ന് നനച്ചതിനു ശേഷം മുടിയില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. മുടിയെ മൃദുവാക്കാനും ശക്തിപ്പെടുത്താനും ഇത് സഹായിക്കും.
ഒരു പാത്രത്തിലേക്ക് ഒരു മുട്ടയും കുറച്ച് കറ്റാര്‍വാഴയുടെ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് തലയോട്ടിയിലും മുടിയിഴകളിലും തേച്ചു പേടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞു കഴുകാവുന്നതാണ്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കു മികതച്ചതാണ്.
