മസ്‌കത്ത് ഇന്ത്യൻ എംബസി ക്ലാർക്ക് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ ബിരുദധാരികളായിരിക്കണം. ഇംഗ്ലിഷ് ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും അറബിക് ഭാഷയെക്കുറിച്ചുള്ള പ്രവർത്തന പരിജ്ഞാനം നിർബന്ധമാണ് (വായന, എഴുത്ത്, സംസാരിക്കൽ) അനിവാര്യമാണ്. കൂടാതെ, കംപ്യൂട്ടർ പരിജ്ഞാനവും സമൂഹ മാധ്യമങ്ങളിലൂടെ സംവദിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. തുടക്ക ശമ്പളം 335 റിയാൽ ആണ്. അപേക്ഷകർക്ക് കാലാവധിയുള്ള ഒമാൻ റസിഡൻസ് വീസ ഉണ്ടായിരിക്കണം. പ്രായപരിധി 21 മുതൽ 40 വയസ്സുവരെയാണ്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.