നാല്‍കോയില്‍ 277 എന്‍ജിനീയര്‍ ട്രെയിനി ഒഴിവ്.

നവരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ (നാൽകോ) ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനിയാവാൻ അവസരം. ഗേറ്റ്- 2023 സ്കോർ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. വിവിധ വിഷയങ്ങളിലായി 277 ഒഴിവുണ്ട്.

വിഷയങ്ങളും ഒഴിവും: മെക്കാനിക്കൽ- 127, ഇലക്ട്രിക്കൽ- 100, ഇൻസ്ട്രുമെന്റേഷൻ- 20, മെറ്റലർജി- 10, കെമിക്കൽ- 13, കെമിസ്ട്രി- 7.

യോഗ്യത 

കെമിസ്ട്രിയിലേക്ക് എം.എസ്സി. (കെമിസ്ട്രി)/ എ.ഐ.സി.യും മറ്റുള്ളവയിലേക്ക് ബന്ധപ്പെട്ട വിഷയത്തിലുള്ള ഫുൾടൈം എൻജിനീയറിങ്/ ടെക്നോളജി ബിരുദവുമാണ് യോഗ്യത. 65 ശതമാനം മാർക്കോടെ നേടിയതായിരിക്കണം യോഗ്യത (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മതിയാവും). അവസാനവർഷക്കാർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം.

പ്രായം: 30 കവിയരുത്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ- 10 വർഷം, എസ്.സി./ എസ്.ടി.- 15 വർഷം, ഒ.ബി.സി. (എൻ.സി.എൽ.) 13 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ട്.
ശമ്പളം: ഒരുവർഷത്തെ പരിശീലനകാലത്ത് പ്രതിമാസം 40,000 രൂപ ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 60,000- 1,80,000 രൂപ സ്കെയിലിൽ അസിസ്റ്റന്റ് മാനേജരായി നിയമിക്കും. കമ്പനിക്ക് കീഴിൽ രാജ്യത്തിന് അകത്തോ പുറത്തോ ഉള്ള യൂണിറ്റ്/ ഓഫീസിലോ സംയുക്ത സംരംഭത്തിലോ സബ്സിഡിയറികളിലോ നിയമനം ലഭിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ മൂന്നുലക്ഷം/ നാലുലക്ഷം രൂപയുടെ സർവീസ് ബോണ്ട് സമർപ്പിക്കണം.

അപേക്ഷാഫീസ്: ജനറൽ, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 500 രൂപ, മറ്റുള്ളവർക്ക് 100 രൂപ. അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ www.nalcoindia.comഎന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, ഒപ്പ് എന്നിവയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകളും അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 2 (വൈകീട്ട് 5 മണി).

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights