ഡിസംബർ 10 ശനിയാഴ്ചയാണ് പരീക്ഷ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി, നവംബർ 16 ആണ്. ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് ചോദ്യങ്ങൾ. ഡിസംബർ 10 ശനിയാഴ്ചയാണ് പരീക്ഷ . പ്രതിവർഷം 12,000/- രൂപ സെക്കന്ററി വിദ്യാഭ്യാസം (9,10,+1,+2 ക്ലാസ്സുകളിൽ) പൂർത്തിയാക്കുന്നതു വരെ സ്കോളർഷിപ്പ് ലഭിക്കും.
ആർക്കൊക്കെ അപേക്ഷിക്കാം
സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2022-23 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2021 – 22 വർഷത്തിൽ ഏഴാം ക്ലാസ്സ് 55% മാർക്കോടെ പാസ്സായിരിക്കണം. പട്ടികജാതി – വർഗ്ഗ വിഭാഗങ്ങൾക്ക് 5% മാർക്കിളവുണ്ട്. അപേക്ഷകരുടെ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയരുത്.
പരീക്ഷാ ക്രമം
90 മിനിട്ട് വീതമുള്ള രണ്ട് പാർട്ടുകളായിട്ടാണ് ,പരീക്ഷ .രണ്ട് പാർട്ടിലേയും ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതമാണ് ലഭിക്കുന്നത്.
Part I:
Mental Ability Test (MAT)
മാനസികശേഷി പരിശോധിക്കുന്ന ഈ ഘട്ടത്താൻ 90 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഇതിൽ ഉണ്ടായിരിക്കും.ചോദ്യങ്ങളിൽ സാദ്യശ്യം കണ്ടെത്തൽ, വർഗീകരിക്കൽ, സംഖ്യാശ്രണികൾ, പാറ്റേണുകൾ തിരിച്ചറിയൽ, മറഞ്ഞിരിക്കുന്ന രൂപങ്ങൾകണ്ടെത്തൽ എന്നിങ്ങനെ വിവിധ മേഖലകൾ ഉൾപ്പെടുന്നതാണ്.
Part II :
ഭാഷേതര വിഷയങ്ങളായ സാമൂഹ്യശാസ്ത്രം (35), അടിസ്ഥാനശാസ്ത്രം (35), ഗണിതം(20)എന്നിവയിൽ നിന്ന് 90 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും. കേരള സിലബസ് അനുസരിച്ചുളള VIII-ാം ക്ലാസിലെ സെക്കന്റ് ടേം വരെയുളള അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ പാഠഭാഗങ്ങളും, താഴ്ന്ന ക്ലാസുകളിൽ പഠിച്ചിട്ടുളള പ്രസ്തുത വിഷയങ്ങളുടെ
ഉയർന്നതലത്തിലുള്ള ചിന്താപ്രക്രിയ ഉൾക്കൊള്ളുന്ന ചോദ്യങ്ങളുമാണ് , ഉണ്ടാകുക.
1.വരുമാന സർട്ടിഫിക്കറ്റ് (മൂന്നര ലക്ഷം കവിയരുത്)
2.ജാതി സർട്ടിഫിക്കറ്റ് (SC/ST മാത്രം)
3. ആറു മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ.
ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷിക്കുന്നതെങ്കിൽ മെഡിക്കൽ ബോർഡിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കുറഞ്ഞത് 40 % ഭിന്നശേഷി ഉണ്ടെങ്കിൽ മാത്രമേ ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷിക്കാനാവൂ.